മാറാടിയിൽ ഒന്നര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ജനകീയസൂത്രണം പദ്ധതി വഴി മാറാടി ഓണിയേലിവയൽ കടവിൽ ഒന്നര ലക്ഷം കാർപ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പദ്ധതി വിശദാംശങ്ങൾ വായിക്കാം.

മാറാടിയിൽ ഒന്നര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ജനകീയസൂത്രണം 2026-27 പദ്ധതിയിൽ ഉൾപ്പെടുത്തി മാറാടി ഗ്രാമപഞ്ചായത്തിലെ ഓണിയേലിവയൽ കടവിൽ ഒന്നര ലക്ഷം കാർപ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാധാകൃഷ്ണൻ നിർവഹിക്കുന്നു
മാറാടിയിൽ ഒന്നര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
മാറാടിയിൽ ഒന്നര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മാറാടിയിൽ ഒന്നര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്

മൂവാറ്റുപുഴ:എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ജനകീയസൂത്രണം 2026-27 പദ്ധതിയിൽ ഉൾപ്പെടുത്തി മാറാടി ഗ്രാമപഞ്ചായത്തിലെ ഓണിയേലിവയൽ കടവിൽ ഒന്നര ലക്ഷം കാർപ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെ ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി പത്ത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഭൂതത്താൻകെട്ട് ഹാച്ചറിയിൽ നിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ചത്.

പൊതു ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർധിപ്പിക്കുക, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും പ്രാദേശിക മത്സ്യകർഷകർക്കും ഉപജീവന സഹായം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ വിവിധ പൊതു ജലാശയങ്ങളിലായി ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഭാഗമാണ് മാറാടിയിലെ പരിപാടിയെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (മേഖല) വി. സിന്ധു പറഞ്ഞു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം മാത്യൂസ് വർക്കി അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ് മുഖ്യാതിഥിയായി. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാന്റി എബ്രഹാം സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ രാമകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിൽസൺ ജോസ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായ എൻ. അഭിരാമി , രേഷ്മ ആർ. നായർ എന്നിവർ പങ്കെടുത്തു.