ഒത്തുചേരലിന്റെ മാറ്റ് കൂട്ടി ഫാൽക്കൺ മിൽസിലെ ഓണം പൊന്നോണം 2026
ഫാൽക്കൺ മിൽസിൽ സംഘടിപ്പിച്ച ഓണം പൊന്നോണം 2026 ഓണാഘോഷം കഥാകൃത്ത് പോയാലി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ വിവിധ കലാ കായിക മത്സരങ്ങളും ചടങ്ങിൽ നടന്നു.
ഫാൽക്കൺ മിൽസിൽ 'ഓണം പൊന്നോണം 2026' ഓണാഘോഷം സംഘടിപ്പിച്ചു; പോയാലി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു
എറണാകുളം: ഫാൽക്കൺ മിൽസിൽ സംഘടിപ്പിച്ച ‘ഓണം പൊന്നോണം 2026’ ഓണാഘോഷ പരിപാടികൾ പ്രശസ്ത കഥാകൃത്ത് പോയാലി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സ്ഥാപന ജനറൽ മാനേജർ വിനു കെ. പി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സെയിൽസ് എക്സിക്യൂട്ടീവ് നിഖിത സ്വാഗതപ്രസംഗം നടത്തി. അബ്ദുൽ അസീസ് ചടങ്ങിൽ ഓണസന്ദേശം കൈമാറി. ആര്യ, വിക്രം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി ഫാൽക്കൺ കലാ കൂട്ടായ്മയുടെ ഉപഹാരമായി പോയാലി സക്കീർ ഹുസൈനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഷാന്റി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
ഉദ്ഘാടനച്ചടങ്ങിന് ശേഷം ജീവനക്കാർക്കായി വിവിധ കലാ-കായിക മത്സരങ്ങളും സാംസ്കാരിക പരിപാടികളും അരങ്ങേറി. സൗഹൃദത്തിന്റെയും ഒത്തുചേരലിന്റെയും സന്ദേശം വിളിച്ചോതി വിപുലമായ പങ്കാളിത്തത്തോടെയാണ് ഫാൽക്കൺ മിൽസിലെ ഓണാഘോഷം സമാപിച്ചത്.
സിവിൽ എൻജിനീയറിംഗ് ബിരുദധാരികൾക്ക് അവസരം പട്ടികജാതി വികസന വകുപ്പിൽ പരിശീലന പദ്ധതി
ആദിവാസി കുരുന്നുകൾക്ക് ഇനി പോഷകാമൃതം കരുതലായി എറണാകുളം ജില്ലാ പഞ്ചായത്ത്
ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടി ബെന്നി ബഹനാൻ എം.പി.
താനൂർ ദുരന്തം ഉണർത്തിയ ആശയം ദേശീയ തലത്തിൽ മിന്നിത്തിളങ്ങി സായ് കൃഷ്ണ
സംസ്ഥാന സ്കൂൾ കായികമേള കുടിവെള്ള വിതരണത്തിനായി തണ്ണീർക്കുടങ്ങൾ സജ്ജമാക്കി വെൽഫെയർ കമ്മിറ്റി 
