യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്

ഇടുക്കി തൊടുപുഴയിൽ കേര പദ്ധതിയുടെ ഭാഗമായി നടന്ന റബ്ബർ പുനർനടീൽ പരിശീലനം സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ഇരുന്നൂറോളം കർഷകർ പങ്കെടുത്തു.

യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്
കേര പദ്ധതി- റബ്ബർ കർഷക പരിശീലനം

യുവതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കും; റബ്ബർ കർഷകർക്കായി പുനർനടീൽ പരിശീലനം സംഘടിപ്പിച്ചു

​തൊടുപുഴ: യുവതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനായി സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ്. കാലാവസ്ഥയ്ക്കും പ്രദേശത്തിനും അനുയോജ്യമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകബാങ്ക് സഹകരണത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച റബ്ബർ പുനർനടീൽ കർഷകർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​റബ്ബർ മേഖലയിലെ പ്രതിസന്ധികൾ അതിജീവിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻഗണന നൽകുമെന്നും, യുവതലമുറയെ കൃഷിയിലേക്ക് കടന്നുവരാൻ പ്രാപ്തരാക്കുന്ന ജില്ലയിലെ പ്രധാന ചുവടുവെപ്പാണ് ഈ പദ്ധതിയെന്നും ചീഫ് വിപ്പ് ചൂണ്ടിക്കാട്ടി.

​തൊടുപുഴ കെ.എ.ഡി.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ കെ. ദീപക് അധ്യക്ഷത വഹിച്ചു. കേര റീജണൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഡയറക്ടർ സാഹിൽ മുഹമ്മദ്, റബ്ബർ ബോർഡ് മുൻ ഡി.ഒ വി.ജി. സന്തോഷ്, അജാസ് കെ. ബാവ, മേരിക്കുട്ടി ബേബി, രഞ്ജിനി രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുനൂറോളം കർഷകരാണ് പരിശീലനത്തിൽ പങ്കെടുത്തത്.