വീടുകളിൽ വിഷരഹിത പച്ചക്കറി കൃഷി വ്യാപിപ്പിക്കാൻ ആവോലിയിൽ പോഷകത്തോട്ടം
വീടുകളിൽ പോഷകസമൃദ്ധവും വിഷരഹിതവുമായ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവോലി കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പോഷകത്തോട്ടം പദ്ധതിക്ക് തുടക്കമായി.
ആവോലി കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'പോഷകത്തോട്ടം' പദ്ധതിക്ക് തുടക്കമായി.
മൂവാറ്റുപുഴ: വീടുകളിൽ തന്നെ വിഷരഹിതവും പോഷകസമൃദ്ധവുമായ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവോലി കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'പോഷകത്തോട്ടം' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കെ. ജോസ് നിർവഹിച്ചു.
വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുടുംബങ്ങളുടെ ആരോഗ്യവും പോഷകസുരക്ഷയും ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ബി. നിസാർ, ഷാഹിന നിസാർ, ഷിജിന മൻസൂർ, ശിവൻ അയ്യപ്പൻ, രമ്യ അയ്യപ്പൻ, ജീന ഫ്രാൻസിസ്, കൃഷി ഓഫീസർ സുബിന എന്നിവർ സംസാരിച്ചു. കൃഷി ഓഫീസ് ജീവനക്കാരും പ്രദേശത്തെ നിരവധി കർഷകരും പരിപാടിയിൽ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
