മെഡിക്കൽ കോളേജിൽ ലാബ് പരിശോധനകൾ തടസപ്പെട്ടിട്ടില്ല വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സൂപ്രണ്ട്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലാബ് പരിശോധനകൾ മുടങ്ങിയെന്ന പ്രചാരണം അവാസ്തവമാണെന്നും കിറ്റുകളും റീജന്റുകളും ലഭ്യമാക്കി പരിശോധനകൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ലാബ് പരിശോധനകൾ തടസപ്പെട്ടിട്ടില്ല, ആവശ്യമായ പരിശോധനകൾ ദിവസേന നടത്തിവരുന്നു: ആശുപത്രി സൂപ്രണ്ട്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബ് പരിശോധനകൾ മുടങ്ങിയതായുള്ള പ്രചാരണങ്ങൾ വസ്തുതാപരമല്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയ്ക്കുള്ള ELISA പരിശോധനകൾ ദിവസേന നടത്തിവരുന്നുണ്ട്. ലാബ് രജിസ്റ്റർ പ്രകാരം ഒരു ദിവസം ഹെപ്പറ്റൈറ്റിസ് ബി, സി ELISA പരിശോധനകൾ 51 വീതം നടത്തിയിട്ടുണ്ട്. ഇന്നലെ വരെയുള്ള ദിവസങ്ങളിലെ ശരാശരി കണക്കാണിത്. നിലവിൽ ആവശ്യമായ പരിശോധനാ കിറ്റുകൾ KMSCL മുഖേന മെയിൻ സ്റ്റോറിൽ നിന്ന് ലഭ്യമാക്കുന്നുണ്ട്.
ഇതിന് പുറമെ, വകുപ്പിന്റെ പ്രോജക്ട് ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ കിറ്റുകളും ആവശ്യമായ ഘട്ടങ്ങളിൽ KMSCL മുഖേന ലഭിക്കുന്ന കിറ്റുകളും ഉപയോഗിച്ച് വിവിധ പനി രോഗനിർണയ പരിശോധനകളും തടസ്സമില്ലാതെ നടത്തിവരുന്നു.
Dengue NS1, IgM ELISA, Leptospira IgM, Scrub Typhus IgM, Brucella IgM, Hepatitis B & C ELISA തുടങ്ങിയ പരിശോധനകൾ ഉൾപ്പെടെയുള്ള മുഴുവൻ Fever Panel പരിശോധനകളും തുടർച്ചയായി നടത്തിവരുന്നുണ്ട്.
അതോടൊപ്പം,Culture and Sensitivity പരിശോധനകളും ലഭ്യമായ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി തുടർച്ചയായി നടത്തിവരുന്നു.
ബയോകെമിസ്ട്രി വിഭാഗത്തിലെ പരിശോധനകളെ റീജന്റ് ക്ഷാമം ബാധിച്ചിട്ടില്ല. ഏതെങ്കിലും റീജന്റ് തീരാനുള്ള സാഹചര്യം മുൻകൂട്ടി ഉണ്ടായാൽ Hospital Development Society (HDS) മുഖേന ആവശ്യമായ റീജന്റ് കിറ്റുകൾ സമയബന്ധിതമായി ലഭ്യമാക്കുന്നുണ്ട്. അതിനാൽ ബയോകെമിസ്ട്രി പരിശോധനകൾ തടസ്സപ്പെടുന്ന സാഹചര്യമില്ല.
AAY കാർഡ് ഉടമകൾ, ജയിൽ അന്തേവാസികൾ, ബൈസ്റ്റാൻഡർമാരില്ലാത്ത രോഗികൾ, അജ്ഞാത രോഗികൾ എന്നിവർക്കാവശ്യമായ പരിശോധനകൾ സൗജന്യമായി നടത്തിവരുന്നുണ്ട്.
സെൻട്രൽ ബയോകെമിസ്ട്രി ലാബിൽ ഏതെങ്കിലും പരിശോധന താൽക്കാലികമായി ലഭ്യമല്ലാത്ത സാഹചര്യമുണ്ടായാൽ, ആശുപത്രി കെട്ടിടത്തിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന HDS ലാബ് മുഖേന കുറഞ്ഞ നിരക്കിൽ പരിശോധന നടത്തുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ആവശ്യമായ എല്ലാ പരിശോധനകളും ആശുപത്രി കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന HDS, ACR ലാബുകളിലായി ലഭ്യമായതിനാൽ, റീജന്റ് ലഭ്യമല്ലെന്ന കാരണത്താൽ രോഗികളെ സ്വകാര്യ ലാബുകളിലേക്ക് പരിശോധനയ്ക്കായി അയക്കുന്ന സാഹചര്യമില്ല. പരിശോധനാ കിറ്റുകളുടെ ലഭ്യതയിൽ ഏതെങ്കിലും ഘട്ടത്തിൽ ഉണ്ടാകുന്ന കുറവുകൾ പരിഹരിക്കുന്നതിനായി KMSCL മുഖേനയും വകുപ്പിന്റെ പ്രോജക്ട് മുഖേനയും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നു. രോഗികൾക്ക് ആവശ്യമായ പരിശോധനകൾ തടസ്സപ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങൾ ആശുപത്രി തലത്തിൽ നിരന്തരം ഉറപ്പാക്കുന്നുണ്ട്.
ലാബ് രജിസ്റ്ററിലെ പരിശോധനാ കണക്കുകൾ പരിശോധനകൾ തുടർച്ചയായി നടന്നുവരുന്നതിന്റെ വ്യക്തമായ തെളിവാണ്. ഈ വസ്തുതകൾ നിലനിൽക്കെ ലാബ് പരിശോധനകൾ മുടങ്ങിയതായുള്ള തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം ഒഴിവാക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
മുസിരിസ് പദ്ധതി അന്താരാഷ്ട്ര ഹെറിറ്റേജ് ടൂറിസം കേന്ദ്രമാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
കേരളത്തിലെ ആദ്യ പുകയിലരഹിത ഗ്രാമമായി കീഴ്മാട് ചരിത്രനേട്ടം
ടൈറ്റാൻസ് ട്രെയിലർ പുറത്തിറങ്ങി ജയസൂര്യയും വിനായകനും ഒന്നിക്കുന്നു
ആരംഭം ഒരു അൽബാനിയോ കഥ ഓഡിയോ പ്രകാശനം മന്ത്രി മോൻസ് ജോസഫ് നിർവ്വഹിച്ചു
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം:സിനിമയുടെ പൂജ തൃശ്ശൂരിൽ നടന്നു