കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ
യാത്രാവേളയിൽ സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകളും ഇൻസിനറേറ്റർ സൗകര്യവും ലഭ്യമാക്കുന്ന കെ.എസ്.ആർ.ടി.സിയുടെ വിമൻ ഓൺ ദ മൂവ് ആൻഡ് മെൻസ്ട്ര്വൽ നീഡ്സ് പദ്ധതിക്ക് 14 ജില്ലകളിലും തുടക്കമായി.
യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനറേറ്ററുകളും
തിരുവനന്തപുരം: യാത്രാവേളകളിൽ സ്ത്രീകൾ നേരിടുന്ന ശുചിത്വ വെല്ലുവിളികൾക്ക് പരിഹാരവുമായി 'വിമൻ ഓൺ ദ മൂവ് ആൻഡ് മെൻസ്ട്ര്വൽ നീഡ്സ്' പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുന്നതിനും ഉപയോഗശേഷം അവ സുരക്ഷിതമായി സംസ്കരിക്കുന്നതിനുമായി ഇൻസിനറേറ്റർ സൗകര്യമൊരുക്കുന്നതുമാണ് പദ്ധതി.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലെയും തിരഞ്ഞെടുത്ത ഓരോ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലുകളിലാണ് ഈ മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നത്. തമ്പാനൂർ, കരുനാഗപ്പള്ളി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മൂന്നാർ, എറണാകുളം സെൻട്രൽ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ, കാസർഗോഡ് എന്നീ ബസ് സ്റ്റാൻഡുകളിലാണ് നിലവിൽ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന വനിതകൾക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ ഉദ്യമം
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ
സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് ട്രെയിനി നിയമനം
ആലുവയിൽ പട്ടികജാതി വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തനമാരംഭിച്ചു
മൂവാറ്റുപുഴ മാർക്കറ്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും കൃഷിമന്ത്രി ടി. സിദ്ദിഖ്
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്