ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച കേസ് കാപ്പ കേസ് പ്രതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
ഗ്രാൻഡ് മുസരിസ് ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച കേസിൽ രണ്ട് പേർ പോലീസ് പിടിയിലായി. കാപ്പ ഉൾപ്പെടെ പതിനഞ്ചോളം കേസുകളിൽ പ്രതിയായ പ്രവീൺദാസ്, ബിജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച കേസ്; കാപ്പ കേസ് പ്രതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
നോർത്ത് പറവൂർ: ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച കേസിൽ രണ്ട് പേരെ നോർത്ത് പറവൂർ പോലീസ് അറസ്റ്റ് ചെയ്തു. നന്ദികുളങ്ങര പഞ്ചവള്ളി വീട്ടിൽ ഗോപിയുടെ മകൻ ബിജേഷ് (37), ചെറായി പള്ളിപ്പുറം വെളിയംകോട് വീട്ടിൽ അശോകന്റെ മകൻ പാച്ചോ എന്ന് വിളിക്കുന്ന പ്രവീൺദാസ് (42) എന്നിവരാണ് പിടിയിലായത്.
നോർത്ത് പറവൂരിലെ ഗ്രാൻഡ് മുസരിസ് ഹോട്ടലിലെ ജീവനക്കാരെയാണ് ഇവർ ആക്രമിച്ചത്. അറസ്റ്റിലായ പ്രവീൺദാസ് കാപ്പ (KAAPA) ഉൾപ്പെടെ പതിനഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
എസ്.ഐമാരായ ബി. ശ്രീജിത്ത്, പി. അഖിൽ, എ.എസ്.ഐ സിന്ധു, സി.പി.ഒമാരായ ജിതിൻ, ഷിബിൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
