സെൻസസ് 2027 മാസ്കോട്ടുകൾ പുറത്തിറക്കി ഒന്നാം ഘട്ട വിവരശേഖരണം ജൂലൈ 1 മുതൽ, ജൂൺ 16 മുതൽ സ്വയം വിവരങ്ങൾ നൽകാം

ദേശീയ സെൻസസ് 2027 ന്റെ എറണാകുളം ജില്ലാതല പ്രചരണത്തിന് തുടക്കമായി. ജൂലൈ 1 മുതൽ വീടുകളുടെ കണക്കെടുപ്പ് ആരംഭിക്കും. ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ നടത്താം.

സെൻസസ് 2027 മാസ്കോട്ടുകൾ പുറത്തിറക്കി ഒന്നാം ഘട്ട വിവരശേഖരണം ജൂലൈ 1 മുതൽ, ജൂൺ 16 മുതൽ സ്വയം വിവരങ്ങൾ നൽകാം
സെൻസസ് 2027: മാസ്കോട്ടുകൾ പുറത്തിറക്കി; ഒന്നാം ഘട്ട വിവരശേഖരണം ജൂലൈ 1 മുതൽ, ജൂൺ 16 മുതൽ സ്വയം വിവരങ്ങൾ നൽകാം
സെൻസസ് 2027 മാസ്കോട്ടുകൾ പുറത്തിറക്കി ഒന്നാം ഘട്ട വിവരശേഖരണം ജൂലൈ 1 മുതൽ, ജൂൺ 16 മുതൽ സ്വയം വിവരങ്ങൾ നൽകാം

സെൻസസ് 2027: എറണാകുളത്ത് 'പ്രഗതിയും' 'വികാസും' എത്തി; വീടുകളുടെ കണക്കെടുപ്പ് ജൂലൈ ഒന്നിന് തുടങ്ങും

കൊച്ചി: ദേശീയ സെൻസസ് 2027-ന്റെ മുന്നോടിയായുള്ള പ്രചരണ പ്രവർത്തനങ്ങൾക്ക് എറണാകുളം ജില്ലയിൽ തുടക്കമായി. സെൻസസിന്റെ ഔദ്യോഗിക മാസ്കോട്ടുകളായ 'പ്രഗതി', 'വികാസ്' എന്നിവയും സെൻസസ് ചോദ്യാവലിയും ജില്ലാ കളക്ടർ ജി. പ്രിയങ്ക സിവിൽ സ്റ്റേഷന്റെ ഇരു കവാടങ്ങളിലും അനാച്ഛാദനം ചെയ്തു.

​വരുന്ന ജൂലൈ ഒന്നിനാണ് രാജ്യവ്യാപകമായി വീടുകളുടെ കണക്കെടുപ്പോടെ (House Listing) സെൻസസിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഭവനഘടന, ലഭ്യമായ ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങൾക്കാണ് എന്യുമറേറ്റർമാർ പൊതുജനങ്ങളിൽ നിന്ന് ഉത്തരം തേടുക. വിവരശേഖരണത്തിനായി ഒരു എന്യുമറേറ്റർ 150 മുതൽ 200 വരെ വീടുകൾ സന്ദർശിക്കും. തുടർന്ന്, രണ്ടാം ഘട്ടമായുള്ള യഥാർത്ഥ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലായിരിക്കും നടക്കുക.

​ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

പൊതുജനങ്ങൾക്ക് എന്യുമറേറ്റർമാരുടെ സഹായമില്ലാതെ സ്വന്തമായി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള 'സെൽഫ് എന്യുമറേഷൻ' (Self Enumeration) സൗകര്യം ജൂൺ 16 മുതൽ ലഭ്യമാകും. അധ്യാപകരും സർക്കാർ ജീവനക്കാരുമാണ് ജില്ലയിൽ വിവരശേഖരണത്തിനായി വീടുകളിൽ എത്തുക.

​സെൻസസിന്റെ ഭാഗമായി പൊതുജനങ്ങൾ നൽകുന്ന വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും, രാജ്യത്തിന്റെ വികസന പ്രക്രിയയിൽ നിർണായകമായ സെൻസസിനോട് കൃത്യമായ വിവരങ്ങൾ നൽകി എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കളക്ടർ ജി. പ്രിയങ്ക അഭ്യർത്ഥിച്ചു.