പാമ്പാകുട ബാറിന് സമീപം യുവാവിനെ ആക്രമിച്ച കേസ് രണ്ടുപേർ അറസ്റ്റിൽ

പാമ്പാകുട ബാറിന് സമീപം വെട്ടിമൂട് സ്വദേശി റീജോയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ രാമമംഗലം പോലീസ് അറസ്റ്റ് ചെയ്തു. മുൻവൈരാഗ്യമാണ് ആക്രമണ കാരണം

പാമ്പാകുട ബാറിന് സമീപം യുവാവിനെ ആക്രമിച്ച കേസ് രണ്ടുപേർ അറസ്റ്റിൽ
കാക്കൂർ വെട്ടിമൂട് കദളിക്കാട്ട് വീട്ടിൽ ബെന്നി (63), വെട്ടിമൂട് മുറ്റത്ത് കുന്നേൽ വീട്ടിൽ രവി (54) എന്നിവരാണ് പിടിയിലായത്.

​പാമ്പാകുട ബാറിന് സമീപം യുവാവിനെ ആക്രമിച്ച കേസ്: രണ്ടുപേർ അറസ്റ്റിൽ

​കൊച്ചി: പാമ്പാകുട ബാറിന് സമീപം വെട്ടിമൂട് സ്വദേശിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ രാമമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കാക്കൂർ വെട്ടിമൂട് കദളിക്കാട്ട് വീട്ടിൽ ബെന്നി (63), വെട്ടിമൂട് മുറ്റത്ത് കുന്നേൽ വീട്ടിൽ രവി (54) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

​ബാറിൽ നിന്നും മദ്യം കഴിച്ച് പുറത്തിറങ്ങിയ പ്രതികൾ വെട്ടിമൂട് സ്വദേശിയായ റീജോയെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. മുൻകാല വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. 2019-ൽ റീജോയും ബെന്നിയും തമ്മിലും, കഴിഞ്ഞ വർഷം റീജോയും രവിയും തമ്മിലും സംഘർഷങ്ങൾ ഉണ്ടായിരുന്നതായും ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ആക്രമണമെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

​പുത്തൻകുരിശ് സർക്കിൾ ഇൻസ്പെക്ടർ എം.പി. എബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.