പിന്നാക്ക വിഭാഗ ധനസഹായം അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20 വരെ നീട്ടി
കേരളത്തിലെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട കരകൗശല വിദഗ്ദ്ധർ, മൺപാത്ര തൊഴിലാളികൾ, ബാർബർമാർ, അഭിഭാഷകർ എന്നിവർക്കുള്ള ധനസഹായ പദ്ധതികളുടെ അപേക്ഷാ തീയതി നീട്ടി. വിശദാംശങ്ങൾ അറിയാം.
പിന്നാക്ക വിഭാഗക്കാർക്കുള്ള വിവിധ ധനസഹായ പദ്ധതികൾ അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട (ഒ.ബി.സി) വിവിധ വിഭാഗക്കാർക്കുള്ള ധനസഹായ പദ്ധതികളിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 20 വരെ നീട്ടിയതായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അറിയിച്ചു.
പരമ്പരാഗത കരകൗശല വിദഗ്ദ്ധർ, കൈപ്പണിക്കാർ, പൂർണ്ണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവർക്ക് പണിയായുധങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായം, പരമ്പരാഗത മൺപാത്രനിർമാണ തൊഴിലാളികൾക്കുള്ള സഹായം, ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം, അഭിഭാഷകർക്കുള്ള ധനസഹായം എന്നീ പദ്ധതികളിലേക്കുള്ള അപേക്ഷാ തീയതിയാണ് നീട്ടിയത്.
യോഗ്യതാ മാനദണ്ഡങ്ങൾ:
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.
അപേക്ഷകരുടെ പ്രായം 18-നും 60-നും ഇടയിലായിരിക്കണം.
താല്പര്യമുള്ളവർ www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ നമ്പർ: 0484-2983130.