കാളംതിരുത്തി ബദൽ സ്കൂൾ ഇനി ഗവ. എൽ.പി സ്കൂൾ ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ കാളംതിരുത്തി ബദൽ സ്കൂൾ ഗവ. എൽ.പി സ്കൂളായി ഉയർത്തി. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു
കാളംതിരുത്തി ബദൽ സ്കൂൾ ഇനി ഗവ. എൽ.പി സ്കൂൾ; ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ കാളംതിരുത്തി ബദൽ സ്കൂളിനെ ഗവൺമെന്റ് ലോവർ പ്രൈമറി (എൽ.പി) സ്കൂളായി ഉയർത്തി. ഉയർത്തിയ സ്കൂളിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ധീൻ നിർവഹിച്ചു.
പിന്നാക്ക മേഖലകളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപക സേവനങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 1997-ൽ നാട്ടുകാരുടെ നേതൃത്വത്തിൽ ആരംഭിക്കുകയും പിന്നീട് ഡി.പി.ഇ.പി - എം.ജി.എൽ.സി ആയി ഏറ്റെടുക്കുകയും ചെയ്ത ഈ ബദൽ വിദ്യാലയം ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് പ്രവർത്തിച്ചു വന്നിരുന്നത്.
സംസ്ഥാനത്തെ എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെ ഗവ. എൽ.പി സ്കൂളുകളായി ഉയർത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് കാളംതിരുത്തി ബദൽ സ്കൂളിനും പുതിയ പദവി അനുവദിച്ചത്. ഇതുവഴി പ്രദേശത്തെ കുട്ടികൾക്ക് കൂടുതൽ മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാകും.
തിരൂരങ്ങാടി എം.എൽ.എ പി.എം.എ സമീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ്, മുൻ എം.എൽ.എ കെ.പി.എ മജീദ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ ബഷീർ, ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ് കുറ്റൂർ, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൊയ്തീൻകുട്ടി പച്ചായി, വൈസ് പ്രസിഡന്റ് സൗദ മരക്കാരുട്ടി, പരപ്പനങ്ങാടി നഗരസഭ ചെയർപേഴ്സൺ സുബൈദ, തിരൂരങ്ങാടി നഗരസഭ ചെയർപേഴ്സൺ സി.പി ഹബീബ ബഷീർ, ഗ്രാമപഞ്ചായത്ത് - ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, സ്ഥിരം സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
രാമപുരം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ നിയമനം
സ്വകാര്യ ആശുപത്രിയെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടി ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ
വേമ്പനാട് കായലിൽ നിന്ന് അനധികൃതമായി ശേഖരിച്ച 1,700 കിലോ മല്ലിക്കക്ക പിടികൂടി
പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാൻ സാധ്യത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
57 ാമത് IFFI യിലേക്ക് ‘ദര്യ’ കൊച്ചിയിലെ കലാകാരന്മാരുടെ കൂട്ടുകെട്ടിന് ദേശീയ അംഗീകാരം
മൂവാറ്റുപുഴയിലെ നാല് ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 13.20 കോടിയുടെ ഭരണാനുമതി 
