ശബരിമലയിൽ സുരക്ഷ ശക്തം വ്യാപാരികൾക്ക് പോലീസ് പാസ് പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് തടയും
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് തീർഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ നടപടികളുമായി സർക്കാർ
ശബരിമല തീർഥാടനം: സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ നടപടികളുമായി സർക്കാർ
തിരുവനന്തപുരം: വരുന്ന ശബരിമല തീർഥാടനത്തോടനുബന്ധിച്ച് തീർഥാടകരുടെ സുരക്ഷയും യാത്രാസൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി വിപുലമായ നടപടികളുമായി സർക്കാർ. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങളും പോലീസ് സേവനങ്ങളും കുറ്റമറ്റ രീതിയിൽ ഏകോപിപ്പിക്കും.
തീർഥാടന കാലയളവിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി വെർച്വൽ ക്യൂ സംവിധാനം പരമാവധി പ്രയോജനപ്പെടുത്താൻ തീർഥാടകർക്കിടയിൽ വ്യാപക ബോധവത്കരണം നടത്തും. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നീ അയൽ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാർക്ക് ഇത് സംബന്ധിച്ച് കേരള ഡിജിപി നേരിട്ട് അറിയിപ്പ് നൽകും.
അടിയന്തര സാഹചര്യങ്ങൾക്ക് സജ്ജമായി റാപ്പിഡ് ആക്ഷൻ ഫോഴ്സ്
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും (RAF) ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം സുപ്രധാന കേന്ദ്രങ്ങളിൽ വിന്യസിക്കും. മരക്കൂട്ടം ഉൾപ്പെടെയുള്ള പ്രധാന പാതകളിലെ ഫയർ ഹൈഡ്രന്റുകളുടെ പ്രവർത്തനം ഉറപ്പാക്കുന്നതിനായി മോക്ക് ടെസ്റ്റുകൾ നടത്താനും തീരുമാനമായിട്ടുണ്ട്.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ എല്ലാ പ്രധാന ഭാഗങ്ങളിലും സിസിടിവി നിരീക്ഷണം ശക്തിപ്പെടുത്തുകയും ഇവ പോലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുകയും ചെയ്യും. കൂടാതെ കുന്നാർ ഡാം, പാണ്ടിത്താവളത്തെ വാട്ടർ ടാങ്ക്, എൽപിജി സിലിണ്ടർ സംഭരണ കേന്ദ്രങ്ങൾ, വെടിമരുന്ന് സൂക്ഷിപ്പു കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രത്യേക സുരക്ഷാ വലയം തീർക്കും. പ്രദേശങ്ങളിൽ ആവശ്യത്തിന് വെളിച്ചവും ഉറപ്പാക്കും.
ചക്കുപാലത്ത് കൂടുതൽ പാർക്കിങ് സൗകര്യം
തീർഥാടകരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിലയ്ക്കലിലും ചക്കുപാലത്തും പാർക്കിങ് സംവിധാനം കാര്യക്ഷമമാക്കും. ചക്കുപാലത്തെ മണ്ണ് നീക്കം ചെയ്ത് 400 മുതൽ 500 വരെ അധിക വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കും. തീർഥാടകർ എത്തുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസും വേഗതയും മോട്ടോർ വാഹന വകുപ്പും പോലീസും കർശനമായി പരിശോധിക്കും.
വ്യാപാരികൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധം; പമ്പയിൽ വസ്ത്രം ഉപേക്ഷിക്കാൻ അനുവദിക്കില്ല
സന്നിധാനത്തും പമ്പയിലും പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇവർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡ് നിർബന്ധമായും കൈവശം വെക്കണം.
പരിസ്ഥിതി മലിനീകരണം തടയുന്നതിന്റെ ഭാഗമായി പമ്പാ നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന പ്രവണത കർശനമായി തടയാനും യോഗത്തിൽ തീരുമാനമായി.
എം.പി. മന്മഥൻ നവോത്ഥാനത്തിന് മുൻനിരയിൽ പോരാടിയ നേതാവ് മുഖ്യമന്ത്രി വി.ഡി. സതീശൻ
ശബരിമലയിൽ സുരക്ഷ ശക്തം വ്യാപാരികൾക്ക് പോലീസ് പാസ് പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് തടയും
ശ്രീനാരായണ ഗുരുവിനെതിരായ അധിക്ഷേപം പേരാമംഗലം തന്ത്രി കെ.വി. സുഭാഷ് കസ്റ്റഡിയിൽ
ട്രാൻസ്ജെൻഡർ വിദേശപഠന ധനസഹായം മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ കൈമാറി
മികച്ച വിദ്യാഭ്യാസം ജീവിത വിജയത്തിന് അടിസ്ഥാനം മന്ത്രി റോജി എം. ജോൺ
പ്രളയധനസഹായ വിതരണം ആലപ്പുഴയിൽ 37,552 പേർക്ക് 10,000 രൂപ വീതം അനുവദിച്ചു