ഹരിദാസിൻ്റെ ഡാൻസാഫ് ഷൈൻ ടോം ചാക്കോ ഇനി സൂപ്രീം ഓഫീസർ ലഹരി വിരുദ്ധ പോരാട്ടത്തിൻ്റെ കഥയുമായി പുതിയ ചിത്രം

ഹരിദാസ് സംവിധാനം ചെയ്യുന്ന ഡാൻസാഫ് എന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ പോലീസ് ഓഫീസറായി എത്തുന്നു. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ വിശേഷങ്ങൾ.

ഹരിദാസിൻ്റെ ഡാൻസാഫ് ഷൈൻ ടോം ചാക്കോ ഇനി സൂപ്രീം ഓഫീസർ ലഹരി വിരുദ്ധ പോരാട്ടത്തിൻ്റെ കഥയുമായി പുതിയ ചിത്രം
ഡാൻസാഫിൽ സുപ്രീം ഓഫീസറായി ഷൈൻ ടോം ചാക്കോ; ലഹരി വിരുദ്ധ പോരാട്ടത്തിന്റെ കഥയുമായി ഹരിദാസ് ചിത്രം.
ഹരിദാസിൻ്റെ ഡാൻസാഫ് ഷൈൻ ടോം ചാക്കോ ഇനി സൂപ്രീം ഓഫീസർ ലഹരി വിരുദ്ധ പോരാട്ടത്തിൻ്റെ കഥയുമായി പുതിയ ചിത്രം
ഹരിദാസിൻ്റെ ഡാൻസാഫ് ഷൈൻ ടോം ചാക്കോ ഇനി സൂപ്രീം ഓഫീസർ ലഹരി വിരുദ്ധ പോരാട്ടത്തിൻ്റെ കഥയുമായി പുതിയ ചിത്രം
ഹരിദാസിൻ്റെ ഡാൻസാഫ് ഷൈൻ ടോം ചാക്കോ ഇനി സൂപ്രീം ഓഫീസർ ലഹരി വിരുദ്ധ പോരാട്ടത്തിൻ്റെ കഥയുമായി പുതിയ ചിത്രം
ഹരിദാസിൻ്റെ ഡാൻസാഫ് ഷൈൻ ടോം ചാക്കോ ഇനി സൂപ്രീം ഓഫീസർ ലഹരി വിരുദ്ധ പോരാട്ടത്തിൻ്റെ കഥയുമായി പുതിയ ചിത്രം

ഡാൻസാഫുമായി ഷൈൻ ടോം ചാക്കോ; ലഹരി വിരുദ്ധ പോരാട്ടത്തിന് പുതിയ ഭാവവും രൂപവും

​കോഴിക്കോട്: ഹരിദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഡാൻസാഫി’ൽ (DANSAF) വേറിട്ട ലുക്കിൽ ഷൈൻ ടോം ചാക്കോ എത്തുന്നു. ലഹരി മാഫിയക്കെതിരെയുള്ള പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രത്യേക വിഭാഗമായ 'ഡാൻസാഫി'ൻ്റെ സുപ്രീം ഓഫീസറായാണ് ഷൈൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. നീതി നിർവ്വഹണത്തിനായി എൻകൗണ്ടർ രീതി വരെ അവലംബിക്കുന്ന കരുത്തുറ്റ യുവ പോലീസ് ഉദ്യോഗസ്ഥനെയാണ് താരം അവതരിപ്പിക്കുന്നത്.

​കോഴിക്കോട്ടെ മുക്കം, തിരുവാമ്പാടി, കൂടരഞ്ഞി, പുല്ലൂരാംപാറ, കൂമ്പാറ എന്നിവിടങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. എൻ.വി.പി. ക്രിയേഷൻസ്, കെ.ജി.എഫ്. സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

​ഷൈൻ ടോം ചാക്കോയെ കൂടാതെ ഉണ്ണി ലാലു, അരുൺ, ജോയ് മാത്യു, ജാഫർ ഇടുക്കി, ജിയോ ബേബി, സൂര്യാകൃഷ് തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. ഋഷി ഹരിദാസ്, ജിതിൻ രാജ് സി എന്നിവരുടേതാണ് തിരക്കഥ. എൽബൻ കൃഷ്ണ ഛായാഗ്രഹണവും കപിൽ കൃഷ്ണ എഡിറ്റിംഗും നിർവ്വഹിക്കുന്നു.