രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ മാലിന്യമുക്ത ജില്ലയായി വയനാട് പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

നൂറ് ടണ്ണിലധികം ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ച് രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ മാലിന്യമുക്ത ജില്ലയെന്ന ചരിത്രനേട്ടം സ്വന്തമാക്കി വയനാട്.

രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ മാലിന്യമുക്ത ജില്ലയായി വയനാട് പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ
രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട്; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ
രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ മാലിന്യമുക്ത ജില്ലയായി വയനാട് പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ
രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ മാലിന്യമുക്ത ജില്ലയായി വയനാട് പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ
രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ മാലിന്യമുക്ത ജില്ലയായി വയനാട് പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ
രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ മാലിന്യമുക്ത ജില്ലയായി വയനാട് പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ
രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ മാലിന്യമുക്ത ജില്ലയായി വയനാട് പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട് സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്തമെന്നത് വിലമതിക്കാനാവാത്ത നേട്ടം: മുഖ്യമന്ത്രി വി.ഡി സതീശന്‍

വയനാട്:  വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി മുഖ്യമന്ത്രി വി.ഡി സതീശന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൂട്ടായ്മയോടെയും അര്‍പ്പണബോധത്തോടെയും ജില്ല കൈവരിച്ച നേട്ടം വിലമതിക്കാനാവാത്തതാണെന്നും കേരളത്തിന് മാത്രമല്ല രാജ്യത്തിന് മാതൃകയായണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ല ഇ-വേസ്റ്റ് മുക്തമായി പ്രഖ്യാപിക്കപ്പെടുന്നതിലൂടെ മറ്റ് ജില്ലകള്‍ക്കും ഇത് സാധ്യമാണെന്ന വലിയൊരു സന്ദേശമാണ് വയനാട് നല്‍കുന്നത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ഉള്‍പ്പെടയുള്ളവരുടെ പൂര്‍ണ്ണ സഹകരണത്തോടെയാണ് ചരിത്രനേട്ടം സാധ്യമായത്. സംസ്ഥാനത്തെ പൂര്‍ണ്ണമായും ഇ-വേസ്റ്റ് മുക്തമാക്കാന്‍ സാധിക്കുമെന്ന വലിയ ആത്മവിശ്വാസമാണ് ഈ ദൗത്യത്തിലൂടെ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ-മാലിന്യങ്ങളില്‍ അടങ്ങിയിട്ടുള്ള മാരകമായ രാസവസ്തുക്കള്‍ മണ്ണില്‍ അലിഞ്ഞുചേരുന്നത് മണ്ണിന്റെ സ്വാഭാവികതയും ഉത്പാദനക്ഷമതയും പൂര്‍ണ്ണമായി നഷ്ടപ്പെടുത്തും. മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യത്തെ ഒരുപോലെ ബാധിക്കുന്ന ഈ വിപത്തിനെയാണ് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വയനാട് അതിജീവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനായി ജനപ്രതിനിധികള്‍ ഐ.സി 100 ചലഞ്ച് പോര്‍ട്ടലിലെ ചലഞ്ച് ഏറ്റെടുക്കണം. ഓരോ ജനപ്രതിനിധിയും തങ്ങളുടെ വാര്‍ഡില്‍ കൂടുതല്‍ മാലിന്യമുള്ള സ്ഥലത്തിന്റെ ഫോട്ടോ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഇതിലൂടെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കുന്നത് പൊതുജനങ്ങള്‍ക്കും വലിയ ആവേശമാകും. റസിഡന്റ്‌സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരെയെല്ലാം ഈ ഉദ്യമത്തില്‍ പങ്കാളികളാക്കണം. ഇത്തരത്തില്‍ എല്ലാ വാര്‍ഡുകളും മാലിന്യമുക്തമാകുന്നതോടെ കേരളം സ്വാഭാവികമായും സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമായി മാറും. കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് വയനാട് ജില്ല നല്‍കിയ വലിയ പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. ഇ-മാലിന്യമുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല കൈവരിച്ച നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററിയുടെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു. 

അഞ്ചുവര്‍ഷത്തിനകം സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുക ലക്ഷ്യം: മന്ത്രി കെ.എം ഷാജി

അഞ്ചുവര്‍ഷത്തിനകം സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. ഇ-മാലിന്യമുക്ത വയനാട് പ്രഖ്യാപന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി ആരംഭിച്ച നിര്‍മലം പദ്ധതിയുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ്. ഐ.സി 100 ചലഞ്ചിലൂടെ നൂറുദിവസത്തിനകം ശുചീകരണ ചിത്രങ്ങള്‍ പോര്‍ട്ടലില്‍ പങ്കുവെയ്ക്കണം. സംസ്ഥാനത്തെ മുഴുവന്‍ ജനപ്രതിനിധികളും ചലഞ്ചില്‍ പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു. മാലിന്യത്തെ സമ്പത്താക്കി മാറ്റാന്‍ കഴിയുന്ന സാഹചര്യമാണ് ഇന്നുള്ളത്. മാലിന്യം ശേഖരിക്കുന്നതിന്റെ പേരില്‍ വ്യാജ ഏജന്‍സികള്‍ നടത്തുന്ന ചൂഷണങ്ങള്‍ തടയേണ്ടതുണ്ട്. ഇതിന് പരിഹാരമായി സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ ഗ്രീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇ-മാലിന്യ ശേഖരണത്തിന് പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കണം: മന്ത്രി ടി. സിദ്ദിഖ്

ഇ-മാലിന്യ ശേഖരണത്തിനായി എല്ലാ വര്‍ഷവും പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ഇ- വേസ്റ്റ് ഫ്രീ ഡിസ്ട്രിക്ട് പ്രോട്ടോകോള്‍, പ്ലാസ്റ്റിക് ഫ്രീ ഡെസ്റ്റിനേഷന്‍ രൂപരേഖ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുന:രുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കൃത്യമായ പ്രോട്ടോക്കോള്‍ രൂപീകരിച്ച് വയനാടിനെ പ്രകൃതി സൗഹൃദ ജില്ലയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. വ്യാപാരികള്‍, വിനോദസഞ്ചാരികള്‍, വിവിധ മേഖലകളിലെ ആളുകള്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. കൃഷിയും വിനോദസഞ്ചാരവുമാണ് വയനാടിന്റെ സാമ്പത്തിക അടിത്തറ. മികച്ച വായുഗുണനിലവാരം നിലനിര്‍ത്തുന്നതിനൊപ്പം കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല പ്രാധാന്യം നല്‍കണം. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ലോകത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളുമായി വയനാട് മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ മുഖ്യാതിഥിയായി. ഇ-മാലിന്യമുക്ത പദ്ധതി മറ്റു ജില്ലകള്‍ക്കും മാതൃകയാകണമെന്ന് മന്ത്രി പറഞ്ഞു. നൂറ് ടണ്ണിലധികം ഇലക്ട്രോണിക് മാലിന്യങ്ങള്‍ വിജയകരമായി ശേഖരിക്കാനായത് വയനാട്ടിലെ ജനങ്ങളുടെ കൂട്ടായ പ്രതിബദ്ധതയും ദൃഢനിശ്ചയവുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് എം.പി പ്രിയങ്ക ഗാന്ധി സന്ദേശത്തിലൂടെ അറിയിച്ചു. ഇ-മാലിന്യ ശേഖരണത്തിന് നേതൃത്വം നല്‍കിയ ജില്ലയിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കൂടുതല്‍ ഇ-മലിന്യം കൈമാറിയ തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സര്‍ട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷാ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ഹരികുമാര്‍, ജില്ലാ പോലീസ് മേധാവി എസ് ദേവമനോഹര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, 

മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി വിശ്വനാഥന്‍, ജേക്കബ് സെബാസ്റ്റ്യന്‍, റസീന അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മീനാക്ഷി രാമന്‍, കെ.കെ ഹനീഫ, ടി.എസ് ദിലീപ് കുമാര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ജാസര്‍ പാലക്കല്‍, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എസ് സജീഷ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇ -മാലിന്യ മുക്ത പ്രഖ്യാപനം: വര്‍ണ്ണാഭമായി ഘോഷയാത്ര

ഇ-മാലിന്യമുക്ത വയനാട് പ്രഖ്യാപനത്തിന് മുന്നോടിയായി ജനശ്രദ്ധയാകര്‍ഷിച്ച് ഹരിതകര്‍മ്മസേനയുടെ ഘോഷയാത്ര. കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ അവസാനിച്ച ഘോഷയാത്രയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെയും നഗരസഭയിലെയും മുന്നൂറോളം ഹരിതകര്‍മ്മസേന അംഗങ്ങള്‍ പങ്കെടുത്തു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ ഇ-മാലിന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഗ്ലോബായിരുന്നു പ്രധാന ആകര്‍ഷണം. കൂടുതല്‍ ഇ-മാലിന്യം സൃഷ്ടിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന യാഥാര്‍ഥ്യം അടയാളപ്പെടുത്തുന്നതായിരുന്നു ഈ വേറിട്ട സൃഷ്ടി. ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടൊരുക്കിയ ഗ്ലോബ് ഇ-മാലിന്യത്തിന്റെ വര്‍ധിച്ചുവരുന്ന അളവിലേക്കും അതിന്റെ ഗൗരവത്തിലേക്കും ശ്രദ്ധ ക്ഷണിച്ചു. ഇ-മാലിന്യമുക്ത വയനാട് എന്ന പ്രഖ്യാപനത്തിന് ജനകീയ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ബോധവത്കരണ പ്രവര്‍ത്തനമായും ഹരിതകര്‍മ്മസേനയുടെ ഘോഷയാത്ര ശ്രദ്ധേയമായി. കല്‍പ്പറ്റ നഗരസഭ അധ്യക്ഷന്‍ പി. വിശ്വനാഥന്‍, നഗരസഭ കൗണ്‍സിലര്‍മാരായ ഷമീര്‍ ഒടുവില്‍, ഗിരീഷ് കല്‍പ്പറ്റ, എം.പി നവാസ്, ഇ.മുഹമ്മദ് വാവ, പി.രാജ റാണി, ഷരീഫ ടീച്ചര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.