കാക്കിയിട്ട ഗുണ്ടകളേ സ്വന്തം വകുപ്പിനെതിരെ തെരുവിൽ മുദ്രാവാക്യം വിളിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ

കേരള പൊലീസിലെ ആദ്യ വനിതാ ഡിജിപി ആർ. ശ്രീലേഖ പഴയ സഹപ്രവർത്തകർക്കെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളുമായി തെരുവിൽ. വട്ടിയൂർക്കാവ് പൊലീസ് മർദ്ദനത്തിനെതിരെ മഹിളാ മോർച്ച പ്രതിഷേധത്തിന് നേതൃത്വം നൽകി.

കാക്കിയിട്ട ഗുണ്ടകളേ സ്വന്തം വകുപ്പിനെതിരെ തെരുവിൽ മുദ്രാവാക്യം വിളിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ
മുൻ ഡിജിപി ആർ. ശ്രീലേഖ പൊലീസിനെതിരെ തെരുവിൽ; വട്ടിയൂർക്കാവ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം
കാക്കിയിട്ട ഗുണ്ടകളേ സ്വന്തം വകുപ്പിനെതിരെ തെരുവിൽ മുദ്രാവാക്യം വിളിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ

'പോടാ പുല്ലേ പൊലീസേ...'; സ്വന്തം വകുപ്പിനെതിരെ തെരുവിൽ മുദ്രാവാക്യം വിളിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ

​തിരുവനന്തപുരം: കേരള പൊലീസിലെ ആദ്യത്തെ വനിതാ ഡിജിപിയായിരുന്ന ആർ. ശ്രീലേഖ, വിരമിച്ച ശേഷം പഴയ സഹപ്രവർത്തകർക്കെതിരെ തെരുവിൽ മുദ്രാവാക്യം വിളിച്ചത് രാഷ്ട്രീയ-പൊലീസ് വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. നെട്ടയത്തുണ്ടായ ബിജെപി-സിപിഎം സംഘർഷവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷന് മുന്നിൽ മഹിളാ മോർച്ച നടത്തിയ പ്രതിഷേധത്തിനിടെയാണ് ശ്രീലേഖ പൊലീസിനെതിരെ ആഞ്ഞടിച്ചത്.

​"പോടാ പുല്ലേ പൊലീസേ, കാക്കിയിട്ട ഗുണ്ടകളേ..." തുടങ്ങിയ രൂക്ഷമായ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് ശ്രീലേഖ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. പൊലീസിനുള്ളിൽ സിപിഎം പ്രവർത്തകരെപ്പോലെ പെരുമാറുന്ന ഉദ്യോഗസ്ഥരെയാണ് താൻ വിമർശിക്കുന്നതെന്നും അവർ വ്യക്തമാക്കി. അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ക്രൂരമായ മർദ്ദനമുറകളാണ് വട്ടിയൂർക്കാവ് പൊലീസ് ബിജെപി പ്രവർത്തകർക്കെതിരെ പ്രയോഗിക്കുന്നതെന്ന് ശ്രീലേഖ ആരോപിച്ചു.

​നെട്ടയത്ത് ബിജെപിക്കുണ്ടാകുന്ന രാഷ്ട്രീയ സ്വീകാര്യതയിൽ ഭയപ്പെട്ടാണ് സിപിഎമ്മിന് വേണ്ടി പൊലീസ് ഏകപക്ഷീയമായ നടപടികൾ സ്വീകരിക്കുന്നതെന്ന് അവർ പറഞ്ഞു. ക്ഷേത്രത്തിനുള്ളിൽ കയറി പഠനമുറികൾ നശിപ്പിക്കുകയും പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്നത് 'കാട്ടാളത്തം' ആണെന്നും അവർ കൂട്ടിച്ചേർത്തു. ഡിജിപി പദവിയിൽ നിന്നിരുന്ന താൻ തെരുവിൽ ഇറങ്ങണമെങ്കിൽ അത്രമേൽ മോശമായ അവസ്ഥയാണ് ഇപ്പോഴത്തെ പൊലീസിനുള്ളതെന്ന് അവർ ഫെയ്‌സ്ബുക്കിലൂടെയും വിമർശിച്ചു.