ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ടി.എസ് മനുവിന് ആദരം
വയനാട്ടിൽ കായികമേഖലയിൽ മികവ് തെളിയിച്ച 140 പ്രതിഭകളെ ജില്ലാ ഭരണകൂടവും സ്പോർട്സ് കൗൺസിലും ചേർന്ന് അനുമോദിച്ചു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ടി.എസ് മനുവിനെ ചടങ്ങിൽ ആദരിച്ചു.
വയനാട്ടിൽ കായിക പ്രതിഭകളെ ആദരിച്ചു; ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ടി.എസ് മനുവിന് പ്രത്യേക ആദരം
വയനാട് : ജില്ലാ ഭരണകൂടവും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി കായിക മേഖലയിൽ മികച്ച നേട്ടം കൈവരിച്ച കായിക പ്രതിഭകളെ അനുമോദിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച അനുമോദന യോഗം ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ ചിത്രലേഖ ഉദ്ഘാടനം ചെയ്തു. 2026-27 അധ്യയന വർഷത്തിൽ അന്താരാഷ്ട്ര, ദേശീയ, ഇൻക്ലുസീവ്, സംസ്ഥാന സ്കൂൾ കായിക മേളകളിൽ വിജയിച്ച പ്രതിഭകളെയാണ് അനുമോദിച്ചത്. ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ ടി. എസ് മനുവിനെ യോഗത്തിൽ ആദരിച്ചു. വിവിധ കായിക ഇനങ്ങളിൽ വിജയിച്ച ജില്ലയിലെ 140 കായിക താരങ്ങൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ. എം ഫ്രാൻസിസ് അധ്യക്ഷനായി. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം എം മധു, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് കെ. പി വിജയ്, സെക്രട്ടറി ടി താലിബ്, ഭരണ സമിതിഅംഗങ്ങൾ പി.കെ അയൂബ്, ടി.കെ ഹരി, ടി.വി പീറ്റർ, ജെറിൽ സെബാസ്റ്റ്യൻ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം എൻ.സി സാജിദ്, അതിലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ്, ഷാജൻ, കായിക പ്രതിഭകൾ, രക്ഷകർത്താക്കൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
