സീതാംഗോളിയിൽ യുവാവിനെ കല്ലുകൊണ്ട് അടിച്ചു കൊന്നു; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം
കാസർഗോഡ് സീതാംഗോളി ബിവറേജിന് സമീപം വാക്കുതർക്കത്തിനിടയിൽ യുവാവ് കൊല്ലപ്പെട്ടു. ശഫാഅത്ത് എന്ന യുവാവാണ് മരിച്ചത്. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
സീതാംഗോളിയിൽ യുവാവ് കല്ലുകൊണ്ട് അടിയേറ്റു മരിച്ചു; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം
കാസർഗോഡ്: സീതാംഗോളിയിൽ വാക്കുതർക്കത്തിനിടയിൽ യുവാവ് കൊല്ലപ്പെട്ടു. സീതാംഗോളി ബിവറേജിന് സമീപം ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. സീതാംഗോളി സ്വദേശി ശഫാഅത്ത് ആണ് മരിച്ചത്.
തർക്കത്തിനിടയിൽ പ്രതികൾ കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് ശഫാഅത്തിനെ പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ശഫാഅത്ത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. നിലവിൽ മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തെത്തുടർന്ന് സ്ഥലത്ത് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മരണപ്പെട്ട ശഫാഅത്തിന് ഭാര്യയും നാല് മക്കളുമുണ്ട്. വ്യക്തിവൈരാഗ്യമാണോ അതോ പെട്ടെന്നുണ്ടായ പ്രകോപനമാണോ കൊലപാതകത്തിന് പിന്നിലെന്ന്കുമ്പള പോലീസ് പരിശോധിച്ചു വരികയാണ്. പോസ്റ്റുമോട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും