പെരുമ്പാവൂരിൽ മോഷണശ്രമത്തിനിടെ വീട്ടമ്മയെ ആക്രമിച്ച സംഭവം കുപ്രസിദ്ധ പ്രതി എബിൻ ടോമി അറസ്റ്റിൽ
പെരുമ്പാവൂർ കാരാട്ടുപള്ളിക്കരയിൽ വീട്ടിൽ അതിക്രമിച്ചു കയറി മോഷണശ്രമം നടത്തുകയും, തടയാൻ ശ്രമിച്ച വീട്ടമ്മയെ ഉപദ്രവിക്കുകയും ചെയ്ത കേസിൽ കോതമംഗലം സ്വദേശി എബിൻ ടോമി പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായി.
മോഷണശ്രമം തടഞ്ഞ വീട്ടമ്മയെ അതിക്രമിച്ച കേസ്: പത്തിലധികം കേസുകളിലെ പ്രതി പെരുമ്പാവൂരിൽ പോലീസ് പിടിയിൽ
പെരുമ്പാവൂർ: മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം കാണിച്ച കുപ്രസിദ്ധ പ്രതിയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി വീട്ടിൽ എബിൻ ടോമി (27) യെയാണ് പെരുമ്പാവൂർ പോലീസ് അതിവേഗ അന്വേഷണത്തിലൂടെ വലയിലാക്കിയത്.
കഴിഞ്ഞ പത്താം തീയതി വൈകീട്ട് കാരാട്ടുപള്ളിക്കരയിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം നോക്കി അകത്തുകയറിയ പ്രതി, അലമാരയുടെ താഴ് കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വീട്ടമ്മ അപ്രതീക്ഷിതമായി മടങ്ങിയെത്തി. വീട്ടിൽ ആളനക്കം കണ്ട് ഒളിച്ചിരുന്ന പ്രതി, വീട്ടമ്മ തടയാൻ ശ്രമിച്ചതോടെ ഇവരെ ക്രൂരമായി അതിക്രമിക്കുകയായിരുന്നു.
വാഴക്കുളം സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ചെടുത്ത ഇരുചക്രവാഹനത്തിലാണ് പ്രതി കുറ്റകൃത്യം നടത്താൻ കാരാട്ടുപള്ളിക്കരയിലെത്തിയത്. മോഷണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താൻ ശാസ്ത്രീയമായ തെളിവുകളും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവുമാണ് പോലീസ് നടത്തിയത്.
പിടിയിലായ എബിൻ ടോമി നിരവധി സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പെരുമ്പാവൂർ, കോടനാട്, കുറുപ്പംപടി, കോതമംഗലം, വാഴക്കുളം, പൂവാർമുട്ടം, ആലപ്പുഴ നോർത്ത് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി പത്തിലേറെ മോഷണ-അതിക്രമ കേസുകൾ ഇയാൾക്കെതിരെയുണ്ട്.
പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ എസ്.ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്ജ്, എ.എസ്.ഐ എം.ബി സുബൈർ, സീനിയർ സി.പി.ഒമാരായ ഷിജോ പോൾ, രജിത് രാജൻ, സി.പി.ഒമാരായ എ.കെ നജ്മി, ടി.കെ സന്ധ്യ, പി.കെ ഹാരിസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തടയാൻ മുൻകരുതൽ കുട്ടമ്പുഴയിൽ ജനങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം
നെല്ല് സംഭരണം സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക് 
