ആനയിറങ്കൽ ഡാം ബഫർ സോണിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു തുടങ്ങി ആദ്യദിനം പൊളിച്ചുനീക്കിയത് 1,250 മീറ്റർ വേലികൾ
ആനയിറങ്കൽ ഡാമിന്റെ ബഫർ സോണിൽ കെ.എസ്.ഇ.ബി ഭൂമി കയ്യേറി നിർമിച്ച അനധികൃത വേലികളും മതിലുകളും ദേവികുളം സബ് കളക്ടർ വി.എം. ആര്യയുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘം ഒഴിപ്പിച്ചു തുടങ്ങി.
ആനയിറങ്കൽ ഡാം ബഫർ സോണിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു തുടങ്ങി
ഇടുക്കി: ആനയിറങ്കൽ ഡാമിന്റെ ബഫർ സോണിൽ കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കയ്യേറി നിർമിച്ച അനധികൃത വേലികളും മതിലുകളും ഒഴിപ്പിച്ചു തുടങ്ങി. ദേവികുളം സബ് കളക്ടർ വി.എം. ആര്യയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് വെള്ളിയാഴ്ച രാവിലെ വിലക്ക് ഭാഗത്തുനിന്ന് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ ഡാമിന് സമീപം 16 പേർ ചേർന്ന് കയ്യേറിയ പ്രദേശത്തെ നിർമാണങ്ങളാണ് നീക്കം ചെയ്തത്. 1,250 മീറ്റർ നീളത്തിൽ സ്ഥാപിച്ചിരുന്ന വേലികളും 75 തൂണുകളും ആറ് ഗേറ്റുകളും സംഘം പിഴുതുമാറ്റി. വരും ദിവസങ്ങളിലും ഒഴിപ്പിക്കൽ നടപടികൾ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
ലക്ഷ്യം വന്യജീവി സംരക്ഷണം
വന്യജീവികളുടെ സ്വാഭാവിക സഞ്ചാരപാത സംരക്ഷിക്കുന്നതിനും മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുമാണ് നടപടി. ഡാമിന്റെ ബഫർ സോണിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള വൈദ്യുത വേലികൾ, സോളാർ വേലികൾ, മതിലുകൾ, മറ്റ് നിർമാണങ്ങൾ എന്നിവ നിയമാനുസൃതം നീക്കം ചെയ്യാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നു. ഇതിനായി ദേവികുളം സബ് കളക്ടർ അധ്യക്ഷയായും മൂന്നാർ ഡി.എഫ്.ഒ, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ അംഗങ്ങളായും മൂന്നംഗ സമിതിയെ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നേരത്തെ നിയോഗിച്ചിരുന്നു.
പട്ടയഭൂമിയെ ബാധിക്കില്ല
സർക്കാർ കാലാകാലങ്ങളിൽ പട്ടയം നൽകിയ ഭൂമിയിലെ അതിർത്തികളോ മതിലുകളോ വേലിക്കെട്ടുകളോ ഒഴിപ്പിക്കൽ നടപടികളുടെ ഭാഗമായി നീക്കം ചെയ്യില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കയ്യേറ്റങ്ങൾ പൂർണമായി ഒഴിപ്പിച്ച് സർക്കാർ ഭൂമി വീണ്ടെടുക്കുന്നതിനൊപ്പം പ്രദേശത്തെ സ്വാഭാവിക സസ്യാവരണം പുനഃസ്ഥാപിക്കാനും നടപടി സ്വീകരിക്കും.
റവന്യൂ, വനം വകുപ്പുകൾ, കെ.എസ്.ഇ.ബി ഡാം സേഫ്റ്റി വിഭാഗം, പോലീസ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ദൗത്യം നടക്കുന്നത്. മൂന്നാർ എ.എസ്.പി അമൃത സതീപൻ, ദേവികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയൻ, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ പി.ആർ. മനോജ് കുമാർ, ഉടുമ്പൻചോല തഹസിൽദാർ ലാലുമോൻ ജോസഫ്, ഭൂരേഖ തഹസിൽദാർ കെ.പി. പോൾ, സ്പെഷ്യൽ വില്ലേജ് ഓഫീസർ ഗുൽസാർ തുടങ്ങിയവരും നടപടികൾക്ക് നേതൃത്വം നൽകി. ഒഴിപ്പിക്കൽ നടപടികളുടെ പുരോഗതി സബ് കളക്ടർ വിലയിരുത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
