​ഒരു ബോട്ടിന് 1000 രൂപ പെരുമ്പാവൂരിൽ മയക്കുമരുന്ന് വേട്ട, 25 കാരി അസം സ്വദേശിനി പോലീസ് പിടികൂടി

​പെരുമ്പാവൂരിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹെറോയിനുമായി അസം സ്വദേശിനിയായ യുവതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.

​ഒരു ബോട്ടിന് 1000 രൂപ പെരുമ്പാവൂരിൽ മയക്കുമരുന്ന് വേട്ട, 25 കാരി അസം സ്വദേശിനി പോലീസ് പിടികൂടി
​പെരുമ്പാവൂരിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹെറോയിനുമായി അസം സ്വദേശിനിയായ യുവതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടി

​​പെരുമ്പാവൂരിൽ 'ഓപ്പറേഷൻ തൂഫാൻ': ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ

പെരുമ്പാവൂർ: മയക്കുമരുന്നിനെതിരെ പോലീസ് നടത്തുന്ന ശക്തമായ നടപടിയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട. പരിശോധനയിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി അസം സ്വദേശിനിയായ യുവതി പോലീസ് പിടിയിലായി. അസം നാഗോൺ സ്വദേശിനി ഷാഹിദ ഖാത്തൂൺ (25) നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

​ഇവരിൽ നിന്ന് 1.3 ഗ്രാം ഹെറോയിൻ പോലീസ് കണ്ടെടുത്തു. പെരുമ്പാവൂർ ടൗണിൽ വച്ചായിരുന്നു പരിശോധന. ചെറിയ പ്ലാസ്റ്റിക് ഡപ്പികളിലും സിപ് ലോക്ക് കവറുകളിലുമായി അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. അസമിൽ നിന്ന് നേരിട്ട് എത്തിക്കുന്ന ഹെറോയിൻ ഒരു ബോട്ടിന് 1000 രൂപ എന്ന നിരക്കിലാണ് ഇവർ വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിയിൽ നിന്നും മയക്കുമരുന്ന് സ്ഥിരമായി വാങ്ങുന്നവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

​പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐ ജോജോ ജോർജ്, സി.പി.ഒ മാരായ ജയന്തി, സിബിൻ, മഞ്ജു, നിഷ, സന്ധ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. വരും ദിവസങ്ങളിലും മേഖലയിൽ 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.