ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യത്തിന് മറിച്ചുവിൽക്കുന്നു ഓമശ്ശേരിയിൽ സപ്ലൈ ഓഫീസറുടെ മിന്നൽ പരിശോധന
കോഴിക്കോട് ഓമശ്ശേരി തെച്ച്യാട് അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തിൽ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 91 സിലിണ്ടറുകൾ പിടിച്ചെടുത്തു.
ഓമശ്ശേരിയിൽ അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രം പിടികൂടി; 91 സിലിണ്ടറുകൾ കസ്റ്റഡിയിൽ
കോഴിക്കോട്: ഓമശ്ശേരി പഞ്ചായത്തിലെ തെച്ച്യാട് അനധികൃതമായി പ്രവർത്തിച്ചിരുന്ന ഗ്യാസ് ഫില്ലിങ് കേന്ദ്രത്തിൽ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന. പരിശോധനയിൽ ആകെ 91 ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു. ഗാർഹിക സിലിണ്ടറുകളിൽ നിന്ന് വാണിജ്യ സിലിണ്ടറുകളിലേക്ക് ഗ്യാസ് മാറ്റി നിറയ്ക്കുന്ന വൻ സംഘമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.
തെച്ച്യാട്ടെ ഫില്ലിങ് കേന്ദ്രത്തിൽ നിന്ന് 29 ഗാർഹിക സിലിണ്ടറുകൾ, 31 വാണിജ്യ സിലിണ്ടറുകൾ, രണ്ട് ചെറിയ സിലിണ്ടറുകൾ എന്നിവയുൾപ്പെടെ 62 എണ്ണമാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് സമീപത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 29 സിലിണ്ടറുകൾ കൂടി പിടികൂടി. ഗ്യാസ് മാറ്റി നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന 5 മോട്ടോറുകളും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത സിലിണ്ടറുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി തിരുവമ്പാടിയിലെ ഇൻഡേൻ ഗ്യാസ് ഏജൻസിക്ക് കൈമാറി. ജില്ലാ സപ്ലൈ ഓഫീസർ ആർ. ബോബർ, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ സന്തോഷ് ചോലയിൽ, റേഷനിങ് ഇൻസ്‌പെക്ടർമാരായ കബീർ, വിനോദ്, വിഗീഷ്, നൗഫൽ, ജീവനക്കാരൻ മൊയ്തീൻകോയ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു 
