പദ്മ അവാർഡ് 2027 നോമിനേഷനുകൾ ക്ഷണിച്ചു ജൂലൈ 31 വരെ അപേക്ഷിക്കാം
2027 ലെ പദ്മ പുരസ്കാരങ്ങൾക്കായുള്ള ഓൺലൈൻ നോമിനേഷനുകൾ ക്ഷണിച്ചു. ജൂലൈ 31 നകം awards.gov.in വഴി അപേക്ഷിക്കാം. വിശദവിവരങ്ങൾ അറിയാം.
പദ്മ പുരസ്കാരം 2027: നോമിനേഷനുകൾ ക്ഷണിച്ചു; ജൂലൈ 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നൽകിവരുന്ന 2027-ലെ പദ്മ പുരസ്കാരങ്ങൾക്കായുള്ള (Padma Awards 2027) നോമിനേഷനുകൾ ക്ഷണിച്ചു. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങൾ, സിവിൽ സർവീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിൽ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെയാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.
താത്പര്യമുള്ളവർക്ക് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അവാർഡ് പോർട്ടലായ www.awards.gov.in വഴി ഓൺലൈനായി നോമിനേഷനുകൾ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. സ്വയം നാമനിർദ്ദേശം ചെയ്യാനും (Self-nomination) മറ്റുള്ളവരുടെ പേരുകൾ നിർദ്ദേശിക്കാനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
വള്ളംകളി കുട്ടനാടിന്റെ തനത് ഉത്സവം റെജി ചെറിയാൻ
മലയാള സിനിമയിൽ ആദ്യമായി ആഫ്രോ ബീറ്റ്സ് ഡിസ്കോ യിലെ കൗൻക ഗാനം തരംഗമാകുന്നു
ഓരോ കേസിനും ഒരു കഥയുണ്ട് പുതിയ പോലീസ് ത്രില്ലറുമായി ടാരന്റിനോ വരുന്നു
മലയാളത്തിന്റെ മണ്ണിൽ ഒരുമയുടെ വെളിച്ചം ഇന്ന് കേരള എഴുപതിന്റെ നിറവിൽ
കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിനെ മികവിന്റെ കേന്ദ്രമാക്കും മുഖ്യമന്ത്രി വി ഡി സതീശൻ
ലഹരിക്കെതിരായ പോരാട്ടത്തിൽ ജനപങ്കാളിത്തം അനിവാര്യം മന്ത്രി രമേശ് ചെന്നിത്തല 
