ഓട്ടം തുള്ളൽ

​ജി. മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ വരുന്നു ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഓട്ടം തുള്ളൽ
​ജി. മാർത്താണ്ഡൻ്റെ 'ഓട്ടം തുള്ളൽ' വരുന്നു

​ജി. മാർത്താണ്ഡൻ്റെ 'ഓട്ടം തുള്ളൽ' വരുന്നു; ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

​കൊച്ചി: 'പാവാട', 'ജോണി ജോണി യെസ് അപ്പ' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഓട്ടം തുള്ളലി'ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന പോസ്റ്റർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഹ്യൂമർ-ഹൊറർ ഘടകങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

​മേത്താനം എന്ന ഗ്രാമത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കൊച്ചി നഗരത്തിനടുത്തുള്ള പനങ്ങാട് ഗ്രാമത്തിലായിരുന്നു ചിത്രീകരണം. ആദ്യാ സജിത് കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ജി.കെ.എസ്. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമ്മിക്കുന്നത്. ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

​വിജയരാഘവൻ, ഹരിശ്രീ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ് കെ.യു, ബിബിൻ ജോർജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. കൂടാതെ സംവിധായകരായ ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, പ്രിയനന്ദൻ എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു. ബിനു ശശിറാമിൻ്റേതാണ് തിരക്കഥ. രാഹുൽ രാജ് സംഗീതവും പ്രദീപ് നായർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ജോൺകുട്ടിയാണ് എഡിറ്റിംഗ്. സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.