യുഡിഎഫ് സ്ഥാനാർത്ഥി ഷെൽമി ജോൺസന്റെ കൊട്ടിക്കലാശം
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആവോലി ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ഷെൽമി ജോൺസന്റെ കൊട്ടിക്കലാശം രണ്ടാറിൽ നടന്നു
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആവോലി ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ഷെൽമി ജോൺസന്റെ കൊട്ടിക്കലാശം രണ്ടാറിൽ നടന്നു
മൂവാറ്റുപുഴ: എറണാകുളം ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ഷെൽമി ജോൺസിന്റെ പ്രചാരണ സമാപനത്തോടനുബന്ധിച്ചുള്ള കൊട്ടിക്കലാശം സ്വദേശമായ രണ്ടാർ കോട്ടപ്പുറം കവലയിൽ നടന്നു. വികസന പ്രവർത്തനങ്ങളും കുടുംബശ്രീ ശാക്തീകരണത്തിനായി നടപ്പിലാക്കിയ പദ്ധതികളും പ്രചാരണത്തിൽ വലിയ ചർച്ചാ വിഷയമായ സ്ഥാനാർത്ഥിക്ക് ആവേശം പകർന്നുകൊണ്ട് നിരവധി പ്രവർത്തകർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
റൂറൽ ഡെവലപ്‌മെന്റിൽ ബിരുദാനന്തര ബിരുദധാരിയായ ഷെൽമി ജോൺസ്, ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പഞ്ചായത്തിൽ നടത്തിയ സമഗ്ര വികസന പ്രവർത്തനങ്ങളും, സി.ഡി.എസ്. ചെയർപേഴ്സൺ പദവിയിലിരിക്കെ കുടുംബശ്രീ ശാക്തീകരണത്തിനായി നടപ്പിലാക്കിയ പദ്ധതികളും മുൻനിർത്തിയാണ് വോട്ടർമാരെ സമീപിച്ചത്. ഈ വിഷയങ്ങൾ പ്രചാരണത്തിലുടനീളം സജീവമായി ചർച്ച ചെയ്യപ്പെട്ടു.
അടുപ്പറമ്പ് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി സഹീറാ മജീദ്, ആവോലി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളായ ഷെമി മുജീബ്, ഫെമിന അഷറഫ്, സൗമ്യ ജോൺസ്, പി.എം. നൂഹ്, അശ്വതി ജെഫിൻ, ഷാനവാസ് എന്നിവരും യുഡിഎഫ് പ്രവർത്തകരും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
