അമൃതം ന്യൂട്രിമിക്സ് നിർമാണ യൂണിറ്റുകളിൽ ഭക്ഷ്യ കമ്മീഷൻ പരിശോധന
തിരുവനന്തപുരം ജില്ലയിലെ വിവിധ അമൃതം ന്യൂട്രിമിക്സ് നിർമാണ യൂണിറ്റുകളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം സബിത ബീഗത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി.
അമൃതം ന്യൂട്രിമിക്സ് നിർമാണ യൂണിറ്റുകളിൽ ഭക്ഷ്യ കമ്മീഷൻ പരിശോധന; ന്യൂനതകൾ അടിയന്തരമായി പരിഹരിക്കാൻ നിർദേശം
തിരുവനന്തപുരം: ജില്ലയിൽ പ്രവർത്തിക്കുന്ന അമൃതം ന്യൂട്രിമിക്സ് നിർമാണ യൂണിറ്റുകളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. കമ്മീഷൻ അംഗം സബിത ബീഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആമച്ചൽ, കള്ളിക്കാട്, കുറ്റിച്ചൽ, വെങ്ങാനൂർ എന്നിവിടങ്ങളിലെ നിർമാണ യൂണിറ്റുകളിലാണ് സംഘം എത്തിയത്. പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ അടിയന്തരമായി പരിഹരിക്കാൻ കമ്മീഷൻ നിർദേശം നൽകി. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് സബിത ബീഗം വ്യക്തമാക്കി.
കമ്മീഷൻ ജില്ലാ കോർഡിനേറ്റർ ടി.പി. ജിഷ, റേഷനിങ് ഇൻസ്പെക്ടർമാരായ എസ്. സജീവ് കുമാർ, എസ്. ഷിനു, കമ്മീഷൻ സി.എ. കെ.എ. നസറിൻ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
എറണാകുളം ജില്ലാ സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമായി
ശബരിമലയെ രാജ്യത്തെ മികച്ച തീർത്ഥാടന കേന്ദ്രമാക്കും മുഖ്യമന്ത്രി വി ഡി സതീശൻ
ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിലധികം പട്ടയങ്ങൾ വിതരണം ചെയ്തുവെന്ന് മന്ത്രി എ.പി. അനിൽകുമാർ
ഓപ്പറേഷൻ തൂഫാൻ ആൾതാമസമില്ലാത്ത വീട്ടിൽ കഞ്ചാവ് ചെടികൾ, രാസലഹരിയുമായി 6 പേർ അറസ്റ്റിൽ
ഗോത്രജീവിതത്തിന്റെ പശ്ചാത്തലത്തിൽ സഖി സത്യ നായികയാകുന്ന അസ്ഥിക്കാരി
ഇഞ്ചോടിഞ്ച് പോരാട്ടം അവസാന നിമിഷം കിരീടം തൂക്കി മേൽപ്പാടം ചുണ്ടൻ പിറവത്ത് ആവേശക്കടൽ 
