മൂവാറ്റുപുഴയിൽ ആൾത്താമസമില്ലാത്ത വീടിൻ്റെ വാതിൽ പൊളിച്ച് മോഷണം അസം സ്വദേശി അറസ്റ്റിൽ

മൂവാറ്റുപുഴ ആനിക്കാട് ആൾത്താമസമില്ലാത്ത വീടിൻ്റെ വാതിൽ പൊളിച്ച് മോഷണം നടത്തിയ അസം സ്വദേശി അറസ്റ്റിൽ. സിസിടിവി വഴി വിവരം അറിഞ്ഞ വീട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

മൂവാറ്റുപുഴയിൽ ആൾത്താമസമില്ലാത്ത വീടിൻ്റെ വാതിൽ പൊളിച്ച് മോഷണം അസം സ്വദേശി അറസ്റ്റിൽ
അസം നാഗവൺ ജില്ലയിലെ ജൂരിയ സ്വദേശി അസ്മത് അലി (31) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്.

മൂവാറ്റുപുഴയിൽ ആൾത്താമസമില്ലാത്ത വീടിൻ്റെ വാതിൽ പൊളിച്ച് മോഷണം; അസം സ്വദേശി അറസ്റ്റിൽ

​മൂവാറ്റുപുഴ: ആൾത്താമസമില്ലാത്ത വീടിൻ്റെ വാതിൽ തകർത്ത് മോഷണം നടത്തിയ അസം സ്വദേശി പിടിയിൽ. അസം നാഗവൺ ജില്ലയിലെ ജൂരിയ സ്വദേശി അസ്മത് അലി (31) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്.

​മൂവാറ്റുപുഴ ആനിക്കാട് ഭാഗത്തുള്ള ഒരു വീട്ടിലാണ് മോഷണം നടന്നത്. വീടിൻ്റെ വാതിൽ പൊളിച്ച് അകത്തുകടന്ന പ്രതി മോഷണം നടത്തുന്ന ദൃശ്യങ്ങൾ വിദേശത്തുള്ള വീട്ടുകാർ സിസിടിവി വഴി തത്സമയം കാണുകയായിരുന്നു. ഉടൻ തന്നെ ഇവർ പോലീസിനെയും പരിസരവാസികളെയും വിവരം അറിയിക്കുകയും, തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു.

​മൂവാറ്റുപുഴ എസ്.എച്ച്.ഒ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ ജോബി ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനിൽ എൽദോസ്, സിജോ തങ്കപ്പൻ, എ.പി അജേഷ്, എം.പി രതീഷ്, വിപിൻ വർക്കി, നിഷാന്ത് കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.