കോൺഗ്രസ് എംപിമാരെപ്പോലും അറിയിക്കാതെ രാഹുലിന്റെ തന്ത്രം ലക്ഷ്യം പ്രധാനമന്ത്രിയുടെ വസതി

പിറന്നാൾ ആഘോഷത്തിന്റെ പേരിൽ ഒത്തുകൂടി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് അപ്രതീക്ഷിത മാർച്ച് നടത്തി കോൺഗ്രസ്. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ സ്വന്തം എംപിമാരെപോലും അറിയിക്കാതെയായിരുന്നു രാഹുൽ ഗാന്ധിയുടെ നീക്കം.

കോൺഗ്രസ് എംപിമാരെപ്പോലും അറിയിക്കാതെ രാഹുലിന്റെ തന്ത്രം ലക്ഷ്യം പ്രധാനമന്ത്രിയുടെ വസതി
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മാർച്ച്
കോൺഗ്രസ് എംപിമാരെപ്പോലും അറിയിക്കാതെ രാഹുലിന്റെ തന്ത്രം ലക്ഷ്യം പ്രധാനമന്ത്രിയുടെ വസതി
കോൺഗ്രസ് എംപിമാരെപ്പോലും അറിയിക്കാതെ രാഹുലിന്റെ തന്ത്രം ലക്ഷ്യം പ്രധാനമന്ത്രിയുടെ വസതി
കോൺഗ്രസ് എംപിമാരെപ്പോലും അറിയിക്കാതെ രാഹുലിന്റെ തന്ത്രം ലക്ഷ്യം പ്രധാനമന്ത്രിയുടെ വസതി
കോൺഗ്രസ് എംപിമാരെപ്പോലും അറിയിക്കാതെ രാഹുലിന്റെ തന്ത്രം ലക്ഷ്യം പ്രധാനമന്ത്രിയുടെ വസതി

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് അപ്രതീക്ഷിത മാർച്ച്: രാഹുലിന്റെ തന്ത്രത്തിൽ കുടുങ്ങി ഡൽഹി പൊലീസ്

ഡൽഹി​: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പിറന്നാൾ ദിനത്തിൽ ഡൽഹിയിൽ നടന്ന അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങളുടെ വിവരങ്ങൾ പുറത്ത്. പിറന്നാൾ ആഘോഷമില്ലെന്ന് രാവിലെ പ്രഖ്യാപിച്ചെങ്കിലും, വൈകിട്ട് ഖർഗെയുടെ വസതിയിൽ എത്തിയ മുതിർന്ന എംപിമാരെ പോലും അറിയിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ വസതിയിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മാർച്ച്. ഡൽഹി പൊലീസിന്റെ തന്ത്രങ്ങൾ പൊളിക്കാനായിരുന്നു സ്വന്തം പാർട്ടിക്കാരെയും രഹസ്യമാക്കി വെച്ചുകൊണ്ടുള്ള ഈ മാസ്റ്റർ പ്ലാൻ.

​രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനായിരുന്നു 'ഇന്ത്യാ' സഖ്യത്തിന്റെ യോഗത്തിലെ ആദ്യ തീരുമാനം. എന്നാൽ രാഷ്ട്രപതി സ്ഥലത്തില്ലാത്തതിനാലും വിവരം മാധ്യമങ്ങളിൽ എത്തിയതിനാലും ഈ മാർച്ച് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥികൾക്കെതിരായ ലാത്തിച്ചാർജ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥികളെ രാഹുലും പ്രിയങ്കയും സന്ദർശിച്ചു. ഇതിനുശേഷമാണ് അപ്രതീക്ഷിത നീക്കത്തിന് നേതൃത്വം നൽകിയത്.

​വൈകിട്ട് മൂന്നോടെ പിറന്നാൾ ആശംസ നേരാനെത്തിയ എംപിമാരെയും നേതാക്കളെയും ഞെട്ടിച്ചുകൊണ്ട് രാഹുൽ ഗാന്ധി മാർച്ച് പ്രഖ്യാപിക്കുകയായിരുന്നു. രാഹുലും പ്രിയങ്കയും മുന്നിൽ നടന്നു. ഖർഗെയുടെ വസതിയിൽ നിന്ന് അരക്കിലോമീറ്റർ അകലെയുള്ള ലോക് കല്യാൺ മാർഗ് 7-ലെ പ്രധാനമന്ത്രിയുടെ വസതിയിലേക്കാണ് മാർച്ച് നടത്തിയത്. പൊലീസിനും ഈ നീക്കം പൂർണ്ണമായും അപ്രതീക്ഷിതമായിരുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കുത്തിയിരുന്ന് കൈകൾ കെട്ടി നേതാക്കൾ പ്രതിഷേധിച്ചു. ഇതോടെ സ്ഥലത്തേക്കുള്ള വഴികൾ പൊലീസ് പൂർണ്ണമായും അടച്ചു.