സെൻസസ് സെൽഫ് എന്യൂമറേഷൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിവരശേഖരണം പൂർത്തിയാക്കി എറണാകുളത്ത് പങ്കാളികളായി 66,000 പേർ

2027 സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ പൂർത്തിയാക്കി. എറണാകുളം ജില്ലയിൽ ജൂൺ 30 വരെ പൊതുജനങ്ങൾക്ക് സ്വയം വിവരശേഖരണം നടത്താം.

സെൻസസ് സെൽഫ് എന്യൂമറേഷൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിവരശേഖരണം പൂർത്തിയാക്കി എറണാകുളത്ത് പങ്കാളികളായി 66,000 പേർ
സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ പൂർത്തിയാക്കുന്നു. ജില്ലാ കളക്ടർ ജി. പ്രിയങ്ക സമീപം.

സെൻസസ് സെൽഫ് എന്യൂമറേഷൻ: ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിവരശേഖരണം പൂർത്തിയാക്കി; എറണാകുളത്ത് ഇതുവരെ പങ്കാളികളായത് 66,000-ത്തിലധികം പേർ

കൊച്ചി: വരാനിരിക്കുന്ന 2027-ലെ ദേശീയ സെൻസസ് നടപടികളുടെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ (സ്വയം വിവരശേഖരണം) ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ വിജയകരമായി പൂർത്തിയാക്കി. ജില്ലാ കളക്ടർ ജി. പ്രിയങ്ക, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ. മനോജ്, അസിസ്റ്റന്റ് കളക്ടർ ഹൃതിക് രഞ്ജൻ, മറ്റ് സെൻസസ് ഉദ്യോഗസ്ഥർ എന്നിവർ ചീഫ് ജസ്റ്റിസിന്റെ വസതി സന്ദർശിച്ചാണ് വിവരശേഖരണ നടപടികൾ പൂർത്തീകരിച്ചത്.

​എറണാകുളം ജില്ലയിൽ സെൽഫ് എന്യൂമറേഷൻ പ്രക്രിയയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജൂൺ 23 വൈകീട്ട് അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 66,069 പേർ ഇതിനോടകം വിവരശേഖരണം പൂർത്തിയാക്കിയിട്ടുണ്ട്.

​പൊതുജനങ്ങൾക്ക് ജൂൺ 30 വരെ ഔദ്യോഗിക പോർട്ടലായ https://se.census.gov.in സന്ദർശിച്ച് സ്വന്തമായി സെൽഫ് എന്യൂമറേഷൻ ചെയ്യാവുന്നതാണ്