യൂറോപ്യൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് 25 ഓളം കേസുകളിലെ പ്രതി പെരുമ്പാവൂരിൽ പിടിയിൽ
ജർമ്മനി, അയർലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കോഴിക്കോട് സ്വദേശി ആൽബിൻ പി. ജയിംസിനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു
യൂറോപ്യൻ വിസ തട്ടിപ്പ്: 25-ഓളം കേസുകളിൽ പ്രതിയായ യുവാവിനെ പെരുമ്പാവൂർ പോലീസ് പിടികൂടി
പെരുമ്പാവൂർ: കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത നിരവധി വിസ തട്ടിപ്പ് കേസുകളിലെ പ്രധാന പ്രതി പോലീസ് പിടിയിൽ. കോഴിക്കോട് കൂരാച്ചുണ്ട് പുതുപ്പറമ്പിൽ ആൽബിൻ പി. ജയിംസ് (38) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ജർമ്മനി, അയർലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പെരുമ്പാവൂർ സ്വദേശികളായ രണ്ടുപേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തൊട്ടാകെ 25-ഓളം തട്ടിപ്പ് കേസുകൾ ഇയാൾക്കെതിരെയുണ്ട്.
കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒളിവിൽ പോയ പ്രതിയെ പോലീസ് ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്. പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. സംഘത്തിൽ പെരുമ്പാവൂർ എസ്.എച്ച്.ഒ അക്ഷയ് കുമാർ, എസ്.ഐ.മാരായ മാർട്ടിൻ ജോസഫ്, എസ്. എൽ. അർജുൻ, എ.എസ്.ഐ.മാരായ എം. ബി. സുബൈർ, കെ. കെ. ശ്രീജ, സി.പി.ഒ എം. എം. ഷഫീഖ് എന്നിവർ പങ്കെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളുമായി ബന്ധപ്പെട്ട് കൂടുതൽ വിസ തട്ടിപ്പ് കേസുകൾ നിലവിലുണ്ടോയെന്നും, തട്ടിപ്പിന് പിന്നിൽ മറ്റ് പങ്കാളികൾ ആരെങ്കിലും ഉണ്ടോയെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
ആധാരം രജിസ്ട്രേഷന് കൈക്കൂലി സബ് രജിസ്ട്രാര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു
ലോക ഹൃദയ ദിനം ഒരു മിടിപ്പ് പോലും ശ്രദ്ധിക്കാതെ പോകരുത്
കാട്ടാനയിറങ്ങില്ല, എ ഐ കാവൽ നിൽക്കും മുള്ളരിങ്ങാട്ട് സംസ്ഥാനത്തെ ആദ്യ ‘സ്മാർട്ട് ഫെൻസ്’ ഉദ്ഘാടനം ചെയ്തു
എടിഎം തകർത്ത് കവർച്ചയ്ക്ക് ശ്രമം രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
യൂറോപ്യൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് 25 ഓളം കേസുകളിലെ പ്രതി പെരുമ്പാവൂരിൽ പിടിയിൽ
ആരംഭം ഒരു അൽബാനിയോ കഥ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്