ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതി ഒരു വർഷത്തിനകം പൂർത്തിയാക്കും മന്ത്രി സണ്ണി ജോസഫ്
പത്ത് വർഷത്തെ ഇടവേളയ്ക്ക് വിരാമം. ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതിയുടെ അവശേഷിക്കുന്ന പ്രവൃത്തികൾ ഉടൻ ടെൻഡർ ചെയ്യുമെന്നും ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും മന്ത്രി സണ്ണി ജോസഫ്
കോതമംഗലം: പത്ത് വർഷമായി തടസ്സപ്പെട്ടു കിടക്കുന്ന ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതിയുടെ നിർമാണം പുനരാരംഭിച്ച് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനം വർധിപ്പിക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തിൽ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സർക്കാർ ഗൗരവമായ ഇടപെടൽ നടത്തുമെന്ന് പദ്ധതി പ്രദേശവും ഇടമലയാർ അണക്കെട്ടും സന്ദർശിച്ച ശേഷം മന്ത്രി അറിയിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാരനുമായുണ്ടായിരുന്ന നിയമതർക്കത്തിൽ ഹൈക്കോടതി വൈദ്യുതി ബോർഡിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കരാറുകാരൻ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി പരിഗണനയ്ക്ക് സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ, അവശേഷിക്കുന്ന പ്രവൃത്തികൾക്കായി ഉടൻ തന്നെ പുതിയ ടെൻഡർ ക്ഷണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഷിബു തെക്കുംപുറം എംഎൽഎ വിഷയം നിയമസഭയിലുൾപ്പെടെ നിരന്തരം ഉന്നയിച്ചതിനെത്തുടർന്നാണ് ദീർഘനാളായി മുടങ്ങിക്കിടന്ന പദ്ധതിക്ക് വീണ്ടും ജീവൻവെച്ചത്. മന്ത്രി സണ്ണി ജോസഫ്, ഡീൻ കുര്യാക്കോസ് എംപി, കെഎസ്ഇബി ഡയറക്ടർമാർ, ചീഫ് എൻജിനീയർമാർ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് സ്ഥലം സന്ദർശിച്ച് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയത്.
തുടർന്ന് ഇടമലയാർ അണക്കെട്ടും സന്ദർശിച്ച മന്ത്രി, അണക്കെട്ടിനും പരിസരപ്രദേശങ്ങൾക്കും വലിയ വിനോദസഞ്ചാര സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട്, ഉത്സവാവസരങ്ങളിൽ സന്ദർശകർക്കായി തുറന്നുകൊടുക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കും. കൂടാതെ അണക്കെട്ടിന്റെ സംഭരണശേഷി പരമാവധി പ്രയോജനപ്പെടുത്തി ജലസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കാനുള്ള സാധ്യതാ പഠനങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള ഭാഷയുടെ വളർച്ചയ്ക്കൊപ്പം സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കണം കെ ജി രാധാകൃഷ്ണൻ
ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതി ഒരു വർഷത്തിനകം പൂർത്തിയാക്കും മന്ത്രി സണ്ണി ജോസഫ്
മാലിന്യ സംസ്കരണം വലിയ വെല്ലുവിളി, മാറ്റം വ്യക്തികളിൽ നിന്ന് തുടങ്ങണം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
രണ്ടു ലക്ഷം രൂപയുടെ പോത്തുകളെ മോഷ്ടിച്ച നാല് പേർ അറസ്റ്റിൽ
എട്ട് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും
രാം ചരൺ സുകുമാർ ചിത്രം ആർസി 17 തുടങ്ങി ക്ലാപ്പടിച്ച് ചിരഞ്ജീവി, വരുന്നത് വൻ മേക്കോവറിൽ