3.69 കോടിയുടെ വായ്പ വിതരണം ചെയ്ത് രമേശ് ചെന്നിത്തല
ഹരിപ്പാട് റവന്യു ടവറിൽ നടന്ന ചടങ്ങിൽ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് കാർത്തികപ്പള്ളി സബ്ഓഫീസിന്റെ ഉദ്ഘാടനവും 3.69 കോടി രൂപയുടെ വായ്പ വിതരണവും മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.
പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് കാർത്തികപ്പള്ളി സബ്ഓഫീസ് ഉദ്ഘാടനം ചെയ്തു; 3.69 കോടി രൂപയുടെ വായ്പ വിതരണം നടത്തി
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് കാർത്തികപ്പള്ളി സബ്ഓഫീസിന്റെ ഉദ്ഘാടനവും വായ്പമേളയും സംഘടിപ്പിച്ചു. ഹരിപ്പാട് റവന്യു ടവറിൽ നടന്ന ചടങ്ങിൽ ആഭ്യന്തര, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ദേശീയ സഫായി കർമ്മചാരി ധനകാര്യ വികസന കോർപറേഷന്റെ സഹായത്തോടെ ശുചീകരണ തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കുമായി 3.69 കോടി രൂപയുടെ വായ്പ ചടങ്ങിൽ വിതരണം ചെയ്തു. കുടുംബശ്രീ സിഡിഎസ്, സ്വയം തൊഴിൽ, ഭവനവായ്പ, വീട് അറ്റകുറ്റപ്പണി, വ്യക്തിഗത വായ്പ എന്നീ വിഭാഗങ്ങളിലാണ് തുക അനുവദിച്ചത്.
വായ്പ തുക കൃത്യമായി തിരിച്ചടച്ചാൽ മാത്രമേ കൂടുതൽ ആളുകളിലേക്ക് സഹായമെത്തിക്കാനും ഉയർന്ന തുക അനുവദിക്കാനും സാധിക്കൂ എന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ മുഖേന ഇതുവരെ രണ്ടര ലക്ഷം ഗുണഭോക്താക്കൾക്കായി 2000 കോടി രൂപ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോർപറേഷന്റെ 27-ാമത് ഓഫീസാണ് കാർത്തികപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ഹരിപ്പാട് നഗരസഭ അധ്യക്ഷ വൃന്ദ എസ്. കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ എം.ബി. അനിൽ മിത്ര, സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ, നഗരസഭ കൗൺസിലർമാരായ സജു കെ. ജോയ്, എസ്. കൃഷ്ണകുമാർ, കെ.എസ്. വിനോദ്, കോർപറേഷൻ ജില്ലാ മാനേജർ അരുൺ പ്രഭാകർ തുടങ്ങിയവർ പങ്കെടുത്തു.
സിവിൽ എൻജിനീയറിംഗ് ബിരുദധാരികൾക്ക് അവസരം പട്ടികജാതി വികസന വകുപ്പിൽ പരിശീലന പദ്ധതി
ആദിവാസി കുരുന്നുകൾക്ക് ഇനി പോഷകാമൃതം കരുതലായി എറണാകുളം ജില്ലാ പഞ്ചായത്ത്
ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടി ബെന്നി ബഹനാൻ എം.പി.
താനൂർ ദുരന്തം ഉണർത്തിയ ആശയം ദേശീയ തലത്തിൽ മിന്നിത്തിളങ്ങി സായ് കൃഷ്ണ
സംസ്ഥാന സ്കൂൾ കായികമേള കുടിവെള്ള വിതരണത്തിനായി തണ്ണീർക്കുടങ്ങൾ സജ്ജമാക്കി വെൽഫെയർ കമ്മിറ്റി 
