പ്രമേഹ രോഗം കൂടുന്നതിൽ ശാസ്ത്രീയ പഠനം വേണം കെ.സി വേണുഗോപാൽ എം.പി
സംസ്ഥാനത്ത് പ്രമേഹരോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ശാസ്ത്രീയ പഠനം നടത്തി സമഗ്ര ആരോഗ്യനയം നടപ്പിലാക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി. ആലപ്പുഴയിൽ രാജ്യാന്തര പ്രമേഹ ദിന ശില്പശാല ഉദ്ഘാടനം ചെയ്തു
പ്രമേഹ രോഗം കൂടുന്നതിൽ ശാസ്ത്രീയ പഠനം വേണം :കെ.സി വേണുഗോപാൽ എം.പി
ആലപ്പുഴ: പ്രമേഹ രോഗ ബാധിതതരുടെ ചികിത്സ ചെലവ് സാധാരണ കാർക്ക് താങ്ങാവുന്നതിലും അധികമാണെന്നും സംസ്ഥാനത്ത് പ്രമേഹബാധിതരുടെ ബാഹുല്യം സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തിയ ശേഷം സമഗ്രമായ ആരോഗ്യ നയം നടപ്പിലാക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി. പറഞ്ഞു.
നാഷണൽ ഹെൽത്ത് മിഷൻ , ലയൺസ് ക്ലബ്ബ് ആലപ്പുഴ സെൻട്രൽ, ഹെൽത്ത് ഫോർ ഓൾഫൗണ്ടേഷൻ, റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്യാന്തര പ്രമേഹ ദിന ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.40 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യമായിട്ടുള്ള വാർഷിക സൗജന്യ പരിശോധസഹായം നൽകുന്നത് സംബന്ധിച്ച് ഗവണ്മെൻ്റ് തത്വത്തിൽ അംഗീകരിച്ച പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴ ഗവ.റ്റി.ഡി മെഡിക്കൽ കോളേജ് മുൻപ്രിൻസിപ്പൾ ഡോ: ബി. പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ലൈജു പ്രമേഹ ദിന സന്ദേശം നൽകി. ശില്പശാലയിൽ ആലപ്പുഴ ഗവഃ റ്റി.ഡി. മെഡിക്കൽ കോളേജ് നെഫ്രോള്ജി വിഭാഗം മേധാവി ഡോ. എസ്. ഗോമതി ,ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. എസ്. ശിവറാം , സംസ്ഥാന മെഡിക്കൽ എഡ്യൂക്കേഷൻ ലെയ്സൺ ഓഫീസർ ഡോ .പി.എസ്. ഷാജഹാൻ, ലയൺസ് ക്ലബ്ബ് ആലപ്പുഴ സെൻട്രൽ പ്രസിഡൻ്റ് ഡോ. എസ്.രൂപേഷ് ,സെക്രട്ടറി ഇൻസാഫ് ഇസ്മയിൽ ,രാജ് മോഹൻ, റോട്ടറി ക്ലബ്ബ് ആലപ്പുഴ പ്രസിഡൻ്റ് പ്രിൻസി സെബാസ്റ്റ്യൻ എം.പി. ഗുരുദയാൽ, നസീർ പുന്നക്കൽ ടി.എസ്.സിദ്ധാത്ഥൻ, കെ.നാസർ, എന്നിവർ പ്രസംഗിച്ചു .
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
