ഇൻഫ്ലുവൻസർ ഹൈദർ മധൂർ 3.61 ഗ്രാം എംഡിഎംഎയുമായി പിടിയിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂറിനെ 3.61 ഗ്രാം എംഡിഎംഎയുമായി വിദ്യാനഗർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

ഇൻഫ്ലുവൻസർ ഹൈദർ മധൂർ 3.61 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
ഇൻഫ്ലുവൻസർ ഹൈദർ മധൂർ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പൊലീസ് പിടിയിലായി

സമൂഹമാധ്യമ ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ ന

കാസർകോട്: സമൂഹമാധ്യമ ഇൻഫ്ലുവൻസർ ഹൈദർ മധൂർ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പൊലീസ് പിടിയിലായി. വിദ്യാനഗർ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയിൽ നിന്നും 3.61 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

​കഴിഞ്ഞ ദിവസം പ്രദേശത്ത് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഹൈദർ മധൂർ പിടിയിലായത്. പരിശോധനയ്ക്കിടെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായി തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്നാണ് കൈവശം സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടെടുത്തത്.

​ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൈദർ മധൂർ കുറച്ചു നാളുകളായി പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. സംഭവത്തിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിക്ക് ലഹരിമരുന്ന് ലഭിച്ച ഉറവിടത്തെക്കുറിച്ചും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്