സ്മാർട്ട് വില്ലേജ് ഓഫീസുകളിലൂടെ സേവനങ്ങൾ കൂടുതൽ സുതാര്യമാകും മന്ത്രി കെ.എം ഷാജി

വേങ്ങര മണ്ഡലത്തിലെ എ.ആർ നഗർ, ഊരകം, പറപ്പൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു. അഴിമതി തടയാനും സർവീസ് കൂടുതൽ സുതാര്യമാക്കാനും ഡിജിറ്റൽ സേവനങ്ങൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

സ്മാർട്ട് വില്ലേജ് ഓഫീസുകളിലൂടെ സേവനങ്ങൾ കൂടുതൽ സുതാര്യമാകും മന്ത്രി കെ.എം ഷാജി
എ. ആർ. നഗർ സ്മാർട്ട്‌ വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിർവഹിക്കുന്നു.
സ്മാർട്ട് വില്ലേജ് ഓഫീസുകളിലൂടെ സേവനങ്ങൾ കൂടുതൽ സുതാര്യമാകും മന്ത്രി കെ.എം ഷാജി
സ്മാർട്ട് വില്ലേജ് ഓഫീസുകളിലൂടെ സേവനങ്ങൾ കൂടുതൽ സുതാര്യമാകും മന്ത്രി കെ.എം ഷാജി

സ്മാർട്ട് വില്ലേജ് ഓഫീസുകളിലൂടെ സേവനങ്ങൾ കൂടുതൽ സുതാര്യമാകും മന്ത്രി കെ.എം ഷാജി

എ.ആർ നഗർ, ഊരകം, പറപ്പൂർ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിട നിർമ്മാണത്തിന് തുടക്കമായി

മലപ്പുറം:    സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാനും സർക്കാർ ഓഫീസുകളിലെ അഴിമതിക്ക് തടയിടാനും സ്മാർട്ട് വില്ലേജ് ഓഫീസുകൾ യാഥാർത്ഥ്യമാകുന്നതോടെ സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. വേങ്ങര നിയോജക മണ്ഡലത്തിലെ അബ്ദുറഹ്മാൻ നഗർ, ഊരകം, പറപ്പൂർ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

​സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാകുന്നതോടെ ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും വിലപ്പെട്ട സമയം ലാഭിക്കാൻ കഴിയും. പഴയകാല രീതികളിൽ നിന്ന് മാറി എല്ലാ ഓഫീസുകളും സേവന മേഖലകളും ഡിജിറ്റൽവൽക്കരിക്കാനുള്ള മികച്ച മുന്നേറ്റമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഐ.കെ.എം, കെ-സ്മാർട്ട് പോലുള്ള നൂതന സംവിധാനങ്ങൾ വഴി വലിയ മാറ്റങ്ങളാണ് ഇതിനകം ഉണ്ടായിട്ടുള്ളത്. ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വില്ലേജ്, പഞ്ചായത്ത് ഓഫീസുകൾ ഡിജിറ്റലാകുന്നതോടെ കടലാസ് ഫയലുകൾ നീക്കുന്നതിലെ കാലതാമസം പൂർണ്ണമായും ഒഴിവാക്കാനാകും.

​സ്മാർട്ട്ഫോണിലൂടെ തന്നെ സേവനങ്ങൾ ലഭ്യമാകുന്ന തരത്തിലേക്ക് സാങ്കേതികവിദ്യ മാറിയ സാഹചര്യത്തിൽ കൂടുതൽ സേവനങ്ങൾ വിരൽത്തുമ്പിലെത്തുന്നത് പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാണ്. ഓഫീസുകളിൽ അനാവശ്യമായി കയറിയിറങ്ങുന്നത് എന്നെന്നേക്കുമായി ഒഴിവാക്കാൻ ഇത് സഹായിക്കും. കെ-സ്മാർട്ട് അടക്കമുള്ള പ്ലാറ്റ്‌ഫോമുകൾ വന്നതോടെ പ്ലാനുകൾ സമർപ്പിക്കുന്നതിലും കെട്ടിട നിർമ്മാണ അപേക്ഷകളിലുമടക്കം സുതാര്യത ഉറപ്പാക്കാനും 75 ശതമാനത്തിലധികം അഴിമതി ഇല്ലാതാക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിർമ്മാണം അതിവേഗം പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എ.ആർ നഗർ വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന എ.ആർ നഗർ സ്മാർട്ട് വില്ലേജ് നിർമ്മാണോദ്ഘാടന ചടങ്ങിൽ എ.ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാണ്ടികടവത്ത് അബു താഹിർ, തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര, എ.ഡി.എം പി.ഒ സാദിഖ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്‌തഫ പുളിശ്ശേരി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ അസ്ലു, ഗ്രാമ പഞ്ചായത്ത് അംഗം കെ.പി റീന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഊരകം കുന്നത്ത് നടന്ന ഊരകം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടന ചടങ്ങിൽ ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സഫ്രീന അഷ്റഫ് അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാണ്ടികടവത്ത് അബു താഹിർ, തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര, എ.ഡി.എം പി.ഒ സാദിഖ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ മുഹമ്മദ് മാസ്‌റ്റർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ അസ്ലു, ജില്ലാ പഞ്ചായത്ത് അംഗം യാസ്മിൻ അരിമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം സയ്യിദ് അബ്ദുല്ല മൻസൂർ കോയ തങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗം എ.എൻ ഇബ്രാഹിം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പറപ്പൂർ വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന പറപ്പൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടന ചടങ്ങിൽ പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാണ്ടികടവത്ത് അബു താഹിർ, തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര, എ.ഡി.എം പി.ഒ സാദിഖ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ സക്കീന, ജില്ലാ പഞ്ചായത്ത് അംഗം കെ.വി മുഹമ്മദ് അലി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷംലത്ത് കവറൊടി, ഗ്രാമപഞ്ചായത്ത് അംഗം സഫൂറ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.