നമ്മുടെ അംഗൻവാടി, നമ്മുടെ ഉത്തരവാദിത്തം മാനവീയം വീഥിയിൽ പോഷൺ മാ ആചരണത്തിന് വർണ്ണാഭമായ തുടക്കം
വനിതാ ശിശുവികസന വകുപ്പിന്റെ രാഷ്ട്രീയ പോഷൺ മാ ആചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസിന്റെ നേതൃത്വത്തിൽ മാനവീയം വീഥിയിൽ ബോധവൽക്കരണ പരിപാടികളും ഫുഡ് എക്സിബിഷനും സംഘടിപ്പിച്ചു.
നമ്മുടെ അംഗൻവാടി, നമ്മുടെ ഉത്തരവാദിത്തം': തിരുവനന്തപുരത്ത് രാഷ്ട്രീയ പോഷൺ മാ സംഘടിപ്പിച്ചു
തിരുവനന്തപുരം: 'ഹമാരി അംഗൻവാടി, ഹമാരി ജിമ്മേദാരി' (നമ്മുടെ അംഗൻവാടി, നമ്മുടെ ഉത്തരവാദിത്തം) എന്ന സന്ദേശമുയർത്തി തിരുവനന്തപുരം ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പോഷൺ മാ പരിപാടി സംഘടിപ്പിച്ചു. വനിതാ ശിശുവികസന വകുപ്പ് സെപ്റ്റംബർ 9 മുതൽ ഒക്ടോബർ 8 വരെ ആചരിക്കുന്ന രാഷ്ട്രീയ പോഷൻ മാ - 2026-ന്റെ ഭാഗമായി തിരുവനന്തപുരം മാനവീയം വീഥിയിലാണ് പരിപാടി നടന്നത്. മുൻ ജില്ലാ കളക്ടർ അനു കുമാരി ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.
കുട്ടികളുടെ പോഷണം, ആരോഗ്യപരിപാലനം, അംഗൻവാടി സേവനങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, ആരോഗ്യകരമായ ഭാവിക്കായി സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് പോഷൺ മാ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പരിപാടിയുടെ ഭാഗമായി ലഘുനാടകം, ഫ്ലാഷ് മോബ്, കഥാപ്രസംഗം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. പഴങ്ങൾ, പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ, അമൃതം ന്യൂട്രിമിക്സ് എന്നിവ ഉപയോഗിച്ച് തയാറാക്കിയ പോഷകസമൃദ്ധമായ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഫുഡ് എക്സിബിഷൻ ശ്രദ്ധേയമായി. കൂടാതെ, അംഗൻവാടികൾ വഴി നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കി.
ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം മാനേജർ കവിത റാണി രഞ്ജിത്ത്, ജില്ലയിലെ 24 ഐ.സി.ഡി.എസ് പ്രോജക്റ്റുകൾക്ക് കീഴിലുള്ള 3,061 അംഗൻവാടികളിലെ വർക്കർമാർ, സൂപ്പർവൈസർമാർ, സി.ഡി.പി.ഒമാർ, മറ്റ് ജീവനക്കാർ എന്നിവർക്കൊപ്പം ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
നമ്മുടെ അംഗൻവാടി, നമ്മുടെ ഉത്തരവാദിത്തം മാനവീയം വീഥിയിൽ പോഷൺ മാ ആചരണത്തിന് വർണ്ണാഭമായ തുടക്കം
രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ധീര ത്തിന് പുരസ്ക്കാര നേട്ടം
അവയവമാറ്റ ആശുപത്രി മുപ്പത് മാസം കൊണ്ട് പൂര്ത്തിയാക്കും മുഖ്യമന്ത്രി വിഡി സതീശന്
ബിജെപിക്ക് വൻ തിരിച്ചടി കൗൺസിലർ സ്ഥാനം രാജിവെച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ
മൂവാറ്റുപുഴയിൽ സി.പി.ഐ മതേതരത്വ സംഗമവും പ്രതിഷേധവും
മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഗാന്ധിജയന്തി ദിനാചരണം ഔഷധസസ്യത്തോട്ടത്തിന് തുടക്കമായി