ഓണസമ്മാനമായി ഹെലികോപ്റ്റർ സവാരി ആകാശക്കാഴ്ചകളുടെ വിരുന്നൊരുക്കി മൂവാറ്റുപുഴനഗരസഭ
ത്രിവേണി ഓണാഘോഷത്തിൽ മൂവാറ്റുപുഴയിൽ ഹെലികോപ്റ്റർ ടൂറിസം പദ്ധതിക്ക് തുടക്കമായി. ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, ജോയിസ് മേരി ആന്റണി എന്നിവരടങ്ങുന്ന സംഘം ആദ്യ യാത്ര നടത്തി.
ആകാശക്കാഴ്ചകളുടെ വിരുന്നൊരുക്കി മൂവാറ്റുപുഴ നഗരസഭ മാത്യു കുഴൽനാടൻ എം.എൽ.എ, ഉദ്ഘാടനം ചെയ്തു
മൂവാറ്റുപുഴ: വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറന്ന് മൂവാറ്റുപുഴയിൽ ഹെലികോപ്റ്റർ ടൂറിസത്തിന് തുടക്കമായി.
നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്ന ത്രിവേണി ഓണം പരിപാടിയുടെ ഭാഗമായാണ് പൊതുജനങ്ങൾക്കായി ഹെലികോപ്റ്റർ യാത്രയ്ക്ക് അവസരമൊരുക്കിയത്.
ഹെലികോപ്റ്റർ ടൂറിസം പദ്ധതിയുടെ ഫ്ലാഗ് ഓഫ് മാത്യു കുഴൽനാടൻ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി അധ്യക്ഷയായി. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായി.
ഓണാഘോഷത്തോടൊപ്പം മൂവാറ്റുപുഴയുടെ വിനോദസഞ്ചാര സാധ്യതകൾ കൂടി പരിചയപ്പെടുത്തുന്നതിനുള്ള ശ്രമം കൂടിയാണ് ഹെലികോപ്റ്റർ ടൂറിസത്തിലൂടെ നഗരസഭ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി പറഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടനത്തിന് ശേഷം നടന്ന കന്നി യാത്രയിൽ ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി എന്നിവർ പങ്കാളികളായി. ജോൺസൺ മാർക്കോസ്, ആൻഡ്രിയ ജോൺസൺ, ജൈറ മൈഡൻ എന്നിവരായിരുന്നു കന്നി പറക്കലിൽ പങ്കെടുത്ത മറ്റ് യാത്രക്കാർ.
ത്രിവേണി ഓണാഘോഷത്തോട് അനുബന്ധിച്ച് മൂവാറ്റുപുഴയുടെ നഗരത്തിന് മുകളിലൂടെയുള്ള ഹെലികോപ്റ്റർ സവാരി പ്രദേശവാസികൾക്കും സഞ്ചാരികൾക്കും വേറിട്ടൊരു അനുഭവമായി മാറി.
പരുമല പെരുന്നാൾ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ്
മരുന്നു ക്ഷാമം ഉണ്ടാകാതിരിക്കാൻ റെഡി പർച്ചേസ് നടത്താം മന്ത്രി കെ മുരളീധരൻ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് രണ്ട് പേർ അറസ്റ്റിൽ
മാലിന്യസംസ്കരണം ഓരോ പൗരന്റെയും ഉത്തരവാദിത്വം മന്ത്രി അനൂപ് ജേക്കബ്
പറവൂരിന്റെ അഭിമാന താരങ്ങൾക്ക് പുരസ്കാരങ്ങൾ
മാനസികാരോഗ്യ സംരക്ഷണത്തിന് കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമായിരിക്കുന്നു മന്ത്രി എൻ. ഷംസുദ്ദീൻ 
