സിവിൽ എൻജിനീയറിംഗ് ബിരുദധാരികൾക്ക് അവസരം പട്ടികജാതി വികസന വകുപ്പിൽ പരിശീലന പദ്ധതി
പട്ടികജാതി വികസന വകുപ്പിന് കീഴിൽ അക്രഡിറ്റഡ് എൻജിനീയർ, ഓവർസിയർ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാം.
പട്ടികജാതി വികസന വകുപ്പിൽ അക്രഡിറ്റഡ് എൻജിനീയർ/ഓവർസിയർ പരിശീലനം: അപേക്ഷ ക്ഷണിച്ചു
ഇടുക്കി: സംസ്ഥാന പട്ടികജാതി പട്ടികവര്ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന പരിശീലന പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്ജിനീയര്/ ഓവര്സിയര് നിയമനത്തിന് അര്ഹരായ പട്ടികജാതി വിഭാഗത്തില്പ്പെട്ട യുവതീയുവാക്കളില് നിന്ന് അപേക്ഷ ക്ഷണിച്ചു. പൂര്ണ്ണമായും ഒരു പരിശീലന പദ്ധതിയാണിത്്. സിവില് എന്ജിനീയറിംഗ് ബി.ടെക്ക് അല്ലെങ്കില് എം .ടെക്ക്, ഡിപ്ലോമ അല്ലെങ്കില് ഐടിഐ തുടങ്ങിയവയാണ് യോഗ്യത. 21 മുതല് 35 വയസ് വരെയുള്ളവര്ക്ക് അപേക്ഷിക്കാം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പ്, പാസ്പോര്ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസില് ഒക്ടോബര് 31ന് വൈകുന്നേരം അഞ്ചിനു മുന്പായി അപേക്ഷ നല്കണം.
ഫോണ് : 0486 2296297
സിവിൽ എൻജിനീയറിംഗ് ബിരുദധാരികൾക്ക് അവസരം പട്ടികജാതി വികസന വകുപ്പിൽ പരിശീലന പദ്ധതി
ആദിവാസി കുരുന്നുകൾക്ക് ഇനി പോഷകാമൃതം കരുതലായി എറണാകുളം ജില്ലാ പഞ്ചായത്ത്
ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടി ബെന്നി ബഹനാൻ എം.പി.
താനൂർ ദുരന്തം ഉണർത്തിയ ആശയം ദേശീയ തലത്തിൽ മിന്നിത്തിളങ്ങി സായ് കൃഷ്ണ
സംസ്ഥാന സ്കൂൾ കായികമേള കുടിവെള്ള വിതരണത്തിനായി തണ്ണീർക്കുടങ്ങൾ സജ്ജമാക്കി വെൽഫെയർ കമ്മിറ്റി