ജിഡ മെമ്പർ സെക്രട്ടറി ഇൻ ചാർജായി ജില്ലാ കളക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു

ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ (GIDA) മെമ്പർ സെക്രട്ടറി ഇൻ ചാർജായി എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു. അതോറിറ്റിയുടെ ജനറൽ കൗൺസിലിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും കളക്ടർ ചുമതല വഹിക്കും.

ജിഡ മെമ്പർ സെക്രട്ടറി ഇൻ ചാർജായി ജില്ലാ കളക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു
ജിഡ മെമ്പർ സെക്രട്ടറി ഇൻ ചാർജായി ജില്ലാ കളക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു
ജിഡ മെമ്പർ സെക്രട്ടറി ഇൻ ചാർജായി ജില്ലാ കളക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു

ജിഡ മെമ്പർ സെക്രട്ടറി ഇൻ ചാർജായി ജില്ലാ കളക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു

കൊച്ചി: ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ (ജിഡ - GIDA) മെമ്പർ സെക്രട്ടറി ഇൻ ചാർജായി ജില്ലാ കളക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു. ഇതോടെ അതോറിറ്റിയുടെ ജനറൽ കൗൺസിലിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ജില്ലാ കളക്ടർ ഈ ചുമതല നിർവ്വഹിക്കും.

​നിലവിലെ മെമ്പർ സെക്രട്ടറിയായ രഘുരാമനിൽ നിന്നാണ് കളക്ടർ ഔദ്യോഗികമായി ചുമതല ഏറ്റെടുത്തത്.

​ചടങ്ങിൽ ജിഡ എക്സിക്യൂട്ടീവ് അംഗങ്ങളായ കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ്. ആന്റണി, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്വിലിൻ ലോപ്പസ് എന്നിവരടക്കം പ്രമുഖർ പങ്കെടുത്തു. കൊച്ചിയിലെ ദ്വീപ് മേഖലകളുടെ വികസന പ്രവർത്തനങ്ങൾക്ക് കളക്ടറുടെ നേതൃത്വം പുതിയ വേഗത നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.