മുഖ്യമന്ത്രി പദവി എളുപ്പമല്ല സതീശന്റേത് വലിയ ഉത്തരവാദിത്തം മമ്മൂട്ടി, ഖജനാവ് ജനങ്ങളുടേതെന്ന് വി.ഡി. സതീശൻ

മുഖ്യമന്ത്രി വി.ഡി. സതീശന് കൊച്ചിയിൽ നൽകിയ യു.ഡി.എഫ് സ്വീകരണത്തിൽ നടൻ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും പങ്കെടുത്തു. ഖജനാവ് ജനങ്ങളുടേതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി പദവി എളുപ്പമല്ല സതീശന്റേത് വലിയ ഉത്തരവാദിത്തം മമ്മൂട്ടി, ഖജനാവ് ജനങ്ങളുടേതെന്ന് വി.ഡി. സതീശൻ
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് നടന്മാരായ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും അപ്രതീക്ഷിത അതിഥികളായാണ് എത്തിയത്.
മുഖ്യമന്ത്രി പദവി എളുപ്പമല്ല സതീശന്റേത് വലിയ ഉത്തരവാദിത്തം മമ്മൂട്ടി, ഖജനാവ് ജനങ്ങളുടേതെന്ന് വി.ഡി. സതീശൻ
മുഖ്യമന്ത്രി പദവി എളുപ്പമല്ല സതീശന്റേത് വലിയ ഉത്തരവാദിത്തം മമ്മൂട്ടി, ഖജനാവ് ജനങ്ങളുടേതെന്ന് വി.ഡി. സതീശൻ
മുഖ്യമന്ത്രി പദവി എളുപ്പമല്ല സതീശന്റേത് വലിയ ഉത്തരവാദിത്തം മമ്മൂട്ടി, ഖജനാവ് ജനങ്ങളുടേതെന്ന് വി.ഡി. സതീശൻ
മുഖ്യമന്ത്രി പദവി എളുപ്പമല്ല സതീശന്റേത് വലിയ ഉത്തരവാദിത്തം മമ്മൂട്ടി, ഖജനാവ് ജനങ്ങളുടേതെന്ന് വി.ഡി. സതീശൻ

​മുഖ്യമന്ത്രി പദവി എളുപ്പമല്ല, സതീശന്റേത് വലിയ ഉത്തരവാദിത്തം: മമ്മൂട്ടി; ഖജനാവ് ജനങ്ങളുടേതെന്ന് വി.ഡി. സതീശൻ

കൊച്ചി: കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ആന്ധ്രപ്രദേശിന്റെയും മുഖ്യമന്ത്രിയായി താൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ മുഖ്യമന്ത്രിയാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നടൻ മമ്മൂട്ടി. എല്ലാവരെയും കേൾക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും നീതിപൂർവ്വം കാര്യങ്ങൾ ചെയ്യാനുമുള്ള വലിയ ഉത്തരവാദിത്തമാണ് പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സ്വന്തം ജില്ലയായ എറണാകുളത്ത് ആദ്യമായി എത്തിയ വി.ഡി. സതീശനും ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും എം.എൽ.എമാർക്കും യു.ഡി.എഫ് ഒരുക്കിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് നടന്മാരായ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും അപ്രതീക്ഷിത അതിഥികളായാണ് എത്തിയത്. വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ പറവൂർ സമൂഹം ഹൈസ്‌കൂൾ അങ്കണത്തിൽ നടക്കുന്ന സ്വീകരണ ചടങ്ങിൽ നടൻ മോഹൻലാലും പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയും പങ്കെടുക്കും.

​വികസനം എന്നാൽ ജീവിതനിലവാരം ഉയരൽ: മുഖ്യമന്ത്രി

​സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനൊപ്പം അത് ജനങ്ങളിലേക്ക് നീതിപൂർവ്വമായി വിതരണം ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഖജനാവ് ജനങ്ങളുടേതാണെന്നും അത് നീതിപൂർവ്വം വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

​"വലിയ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നതാണ് വികസനം എന്നായിരുന്നു മുൻപത്തെ ധാരണ. എന്നാൽ ജനങ്ങളുടെ ജീവിതനിലവാരത്തിൽ സാരമായ മാറ്റമുണ്ടാകുന്നതാണ് യഥാർത്ഥ വികസനം എന്ന് ഇന്ന് വ്യക്തമായിട്ടുണ്ട്. അതിനുള്ള പദ്ധതികൾ ജൂൺ 19-ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഉണ്ടാകും." - മുഖ്യമന്ത്രി പറഞ്ഞു.

​കേരളത്തിന്റെ മതസൗഹാർദ്ദം എന്നും നിലനിൽക്കണമെന്നും വർഗ്ഗീയതയോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് വരുമ്പോൾ അവരെ ചേർത്തുനിർത്തുന്നതാണ് മതേതരത്വം. 'ഇത് ഞങ്ങളുടെ മതേതര കേരളമാണ്' എന്ന് ലോകത്തോട് വിളിച്ചുപറയാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോൺ, വി.ഇ. അബ്ദുൽ ഗഫൂർ, എം.എ.ൽ.എമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, ഉമ തോമസ്, മാത്യു കുഴൽനാടൻ, മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, ടോണി ചമ്മണി, ദീപക് ജോയ്, മനോജ് മൂത്തേടൻ, അബിൻ വർക്കി (ആറന്മുള), രമേഷ് പിഷാരടി (പാലക്കാട്) എന്നിവർക്കും ചടങ്ങിൽ സ്വീകരണം നൽകി