വനം വകുപ്പിന് ജനകീയ മുഖം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ

സംസ്ഥാന സർക്കാറിന്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ മീനങ്ങാടിയിൽ സംഘടിപ്പിച്ച സഹജീവനം ജനസേവന അദാലത്ത് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 85 അപേക്ഷകളിലായി ₹14.18 ലക്ഷം നഷ്ടപരിഹാരം വിതരണം ചെയ്തു.

വനം വകുപ്പിന് ജനകീയ മുഖം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ
നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി വനംവകുപ്പിന്റെ സൗത്ത് വയനാട് ഡിവിഷൻ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച 'സഹജീവനം' ജനസേവന അദാലത്ത് ഉദ്ഘാടനം ചെയ്തു
വനം വകുപ്പിന് ജനകീയ മുഖം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ
വനം വകുപ്പിന് ജനകീയ മുഖം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ

വനം വകുപ്പിന് ജനകീയ മുഖം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധം: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ; മീനങ്ങാടിയിൽ 'സഹജീവനം' അദാലത്ത് സംഘടിപ്പിച്ചു

കൽപ്പറ്റ: ജനങ്ങൾക്കും ജനപ്രതിനിധികൾക്കുമൊപ്പമുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ വനം വന്യജീവി വകുപ്പിന് ജനകീയ മുഖം നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഇതിനായുള്ള നടപടികൾ സർക്കാർ ഒന്നൊന്നായി സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാറിന്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി വനംവകുപ്പിന്റെ സൗത്ത് വയനാട് ഡിവിഷൻ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച 'സഹജീവനം' ജനസേവന അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​വനംവകുപ്പ് നൽകുന്ന ആനുകൂല്യങ്ങൾ സമയബന്ധിതമായി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാൻ ഇത്തരം അദാലത്തുകൾ വഴി സാധിക്കും. ജില്ലയിലെ വിവിധ ഡിവിഷനുകളിലെ ആർ.ആർ.ടി (Rapid Response Team), പി.ആർ.ടി (Primary Response Team) എന്നിവയുടെ പ്രവർത്തനം മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് ഏറെ ഗുണപ്രദമാണെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ചടങ്ങിൽ അധ്യക്ഷനായിരുന്നു.

​₹14.18 ലക്ഷത്തിന്റെ നഷ്ടപരിഹാര വിതരണം

​വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര അപേക്ഷകൾ അടിയന്തിരമായി തീർപ്പാക്കുക, വനാതിർത്തി പങ്കിടുന്ന ഭൂമിയുടെ എൻ.ഒ.സി വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, വനം-വന്യജീവി കേസുകൾ സമയബന്ധിതമായി തീർപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അദാലത്ത് സംഘടിപ്പിച്ചത്.

​അദാലത്തിൽ ആകെ ലഭിച്ച 78 പരാതികളിൽ 15 എൻ.ഒ.സി അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കി. കൂടാതെ, വന്യജീവി ആക്രമണത്തിൽ മരണം, പരിക്ക്, കൃഷിനാശം എന്നിവ സംഭവിച്ചവർക്കുള്ള 85 അപേക്ഷകളിലായി 14.18 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തുകയും തീർപ്പാക്കിയ എൻ.ഒ.സികളും എം.എൽ.എ വിതരണം ചെയ്തു. ഓരോ റേഞ്ച് ഓഫീസുകളുടെയും പരിധിയിലുള്ള പരാതികൾ സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുകൾ അദാലത്തിൽ ഒരുക്കിയിരുന്നു.

​സേവന മികവിന് ആദരം

​വന്യജീവി സംഘർഷ ലഘൂകരണത്തിനായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആർ.ആർ.ടി, പി.ആർ.ടി സേനാംഗങ്ങളെയും അപേക്ഷകളിൽ വേഗത്തിൽ നടപടികൾ പൂർത്തിയാക്കിയ ഡിവിഷൻതല ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് വനം കേസുകൾ, എൻ.ഒ.സി, നഷ്ടപരിഹാരം എന്നിവയെ സംബന്ധിച്ച് മുൻ ഗവ. പ്ലീഡർ അഡ്വ. പി.എം. ജോയി ക്ലാസെടുത്തു.

​ചടങ്ങിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ്, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ യു. ആഷിഖ് അലി, വയനാട് വന്യജീവി സങ്കേതം എ.സി.എഫ് അജിത് കെ. രാമൻ, വിവിധ ജനപ്രതിനിധികൾ, ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരായ എം.കെ. രാജീവ് കുമാർ, പി. സലീം, കെ.വി. ബിജു, സീനിയർ സൂപ്രണ്ട് പി.വി. വിപിത എന്നിവർ പങ്കെടുത്തു.