ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ 1068 കോടി രൂപ അനുവദിച്ചു

കേരളത്തിൽ സെപ്തംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. പെൻഷനായി 1,068.79 കോടി രൂപ അനുവദിച്ചതായി സർക്കാർ അറിയിച്ചു

ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ 1068 കോടി രൂപ അനുവദിച്ചു
ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ; 1068 കോടി രൂപ അനുവദിച്ചു

പെന്‍ഷൻ മുടങ്ങില്ല; സെപ്തംബറിലെ ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ, 1068 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് (സെപ്തംബർ 24) മുതൽ ആരംഭിക്കും. 2026 സെപ്തംബർ മാസത്തെ പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചു.  

​ക്ഷേമപെൻഷൻ വിതരണത്തിനായി മാത്രം 957.93 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കൂടാതെ വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയും സർക്കാരുകൾ അനുവദിച്ച് ഉത്തരവിറക്കി. പെൻഷൻ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ ബാങ്കുകൾ വഴി നേരിട്ടും ലഭ്യമാക്കും.