ക്ലബ്ബിന്റെ മറവിൽ വൻ ചീട്ടുകളി സിപിഎം ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടെ 11 പേർ പിടിയിൽ

ഇടുക്കി മുട്ടം വള്ളിപ്പാറയിൽ റിക്രിയേഷൻ ക്ലബ്ബിന്റെ മറവിൽ വർഷങ്ങളായി നടത്തിവന്ന ചീട്ടുകളി കേന്ദ്രത്തിൽ പൊലീസിന്റെ റെയ്ഡ്. സിപിഎം ഏരിയ കമ്മിറ്റി അംഗവും സർക്കാർ ജീവനക്കാരനായ യൂണിയൻ നേതാവും ഉൾപ്പെടെ 11 പേർ പിടിയിൽ.

ക്ലബ്ബിന്റെ മറവിൽ വൻ ചീട്ടുകളി സിപിഎം ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടെ 11 പേർ പിടിയിൽ
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

മുട്ടം വള്ളിപ്പാറയിൽ റിക്രിയേഷൻ ക്ലബ്ബിന്റെ മറവിൽ ചീട്ടുകളി; സിപിഎം ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടെ 11 പേർ പിടിയിൽ

മുട്ടം: വള്ളിപ്പാറയിൽ വർഷങ്ങളായി  പ്രവർത്തിച്ചുവന്നിരുന്ന ചീട്ടുകളി ക്ലബ്ബിൽ പൊലീസിന്റെ മിന്നൽ പരിശോധന. സംഭവത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടെ 11 പേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ 9 പേർക്കെതിരെ പൊലീസ് കേസെടുത്തതായാണ് പ്രാഥമിക വിവരം.

​പരിശോധനയിൽ സംഭവസ്ഥലത്തുനിന്ന് അര ലക്ഷത്തോളം രൂപയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 'റിക്രിയേഷൻ ക്ലബ്' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ മറവിലാണ് അനധികൃത ചൂതാട്ടം നടന്നിരുന്നത്.

​പ്രതികളിൽ സർക്കാർ ജീവനക്കാരനായ ഇടതുപക്ഷ യൂണിയൻ നേതാവും ഉൾപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. പിടിയിലായവരെ രക്ഷപ്പെടുത്താൻ സിപിഎം നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ നീക്കങ്ങൾ നടക്കുന്നതായും വ്യാപക പരാതി ഉയർന്നിട്ടുണ്ട്. ചീട്ടുകളി കേന്ദ്രത്തിനെതിരെ ജനങ്ങളുടെ ഭാഗത്തുനിന്ന് നിരന്തരം പരാതികൾ ഉയർന്നിട്ടും പൊലീസ് നടപടി വൈകിയെന്നും, ഒടുവിൽ പ്രതിഷേധം ശക്തമായതോടെയാണ് ഗത്യന്തരമില്ലാതെ റെയ്ഡ് നടത്താൻ പൊലീസ് തയ്യാറായതെന്നുമാണ് നാട്ടുകാരുടെ ആരോപണം.