സ്മാർട്ട് റേഷൻ കാർഡ് ഫോൺ നമ്പറും ആധാറും അടിയന്തരമായി ബന്ധിപ്പിക്കണം സപ്ലൈ ഓഫീസർ

റേഷൻ കാർഡുടമകളും തങ്ങൾ ഉപയോഗിക്കുന്ന ഫോൺ നമ്പറും കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടെയും ആധാർ നമ്പറും റേഷൻ കാർഡുമായി അടിയന്തരമായി ബന്ധിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചുമഞ്ഞ, പിങ്ക്, നീല, വെള്ള എന്നീ എല്ലാ വിഭാഗങ്ങളിലുമുള്ള കാർഡുടമകൾക്കും ഈ നിർദ്ദേശം ബാധകമാണ്

സ്മാർട്ട് റേഷൻ കാർഡ് ഫോൺ നമ്പറും ആധാറും അടിയന്തരമായി ബന്ധിപ്പിക്കണം സപ്ലൈ ഓഫീസർ
സ്മാർട്ട് പി.ഡി.എസ്: ഇടുക്കിയിൽ റേഷൻ കാർഡിൽ ഫോൺ നമ്പറും ആധാറും ബന്ധിപ്പിക്കണം

സ്മാർട്ട് പി.ഡി.എസ് റേഷൻ കാർഡിൽ ഫോൺ നമ്പറും ആധാറും ഉടൻ ബന്ധിപ്പിക്കണം

ഇടുക്കി: ജില്ലയിലെ മുഴുവൻ റേഷൻ കാർഡുടമകളും ഉപയോഗത്തിലുള്ള ഫോൺ നമ്പറും കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടെയും ആധാർ നമ്പറും റേഷൻ കാർഡുമായി അടിയന്തരമായി ബന്ധിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

​കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം റേഷൻ വിതരണം സ്മാർട്ട് പി.ഡി.എസ് (Smart PDS) സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. മഞ്ഞ, പിങ്ക്, നീല, വെള്ള തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള കാർഡുടമകൾക്കും ഇത് ബാധകമാണ്. പ്രത്യേകിച്ച് മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങൾ ഇതുവരെ ആധാർ സീഡിങ് പൂർത്തിയാക്കിയിട്ടില്ലെങ്കിൽ അത് ഉടനടി ചെയ്യണം. കാർഡിൽ നിലവിൽ ഉപയോഗത്തിലുള്ള ഫോൺ നമ്പർ തന്നെയാണ് ഉള്ളതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി 04862 232321 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.