ബാറുകളുടെ പ്രവർത്തന സമയം പാലിക്കണം വീഴ്ച വരുത്തിയാൽ കർശന നടപടി

സംസ്ഥാനത്തെ ബാറുകൾ രാവിലെ 10 മുതൽ രാത്രി 12 വരെ എന്ന സമയക്രമം പാലിക്കണമെന്ന് എക്സൈസ് കമ്മീഷണറുടെ കർശന നിർദ്ദേശം. വീഴ്ച വരുത്തുന്നവർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.

ബാറുകളുടെ പ്രവർത്തന സമയം പാലിക്കണം വീഴ്ച വരുത്തിയാൽ കർശന നടപടി
ബാറുകളുടെ പ്രവർത്തന സമയം പാലിക്കണം; വീഴ്ച വരുത്തിയാൽ കർശന നടപടിയെന്ന് എക്സൈസ് കമ്മീഷണർ

​ബാറുകളുടെ പ്രവർത്തന സമയം പാലിക്കണം; വീഴ്ച വരുത്തിയാൽ കർശന നടപടിയെന്ന് എക്സൈസ് കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ രാവിലെ പത്തുമണി മുതൽ രാത്രി പന്ത്രണ്ട് മണിവരെ എന്ന സമയക്രമം കർശനമായി പാലിക്കണമെന്ന് എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിന്റെ ഉത്തരവ്. സമയപരിധി ലംഘിക്കുന്ന ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് കർശന നിയമനടപടി സ്വീകരിക്കാൻ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശം നൽകി.

​സംസ്ഥാനത്തെ പല ബാറുകളും പുലർച്ചെ തുറക്കുന്നുവെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വിമർശനത്തിന് പിന്നാലെയാണ് ഈ നടപടി. റേഞ്ച് ഓഫീസർമാർ മാത്രമല്ല, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരും ഇടവേളകളിൽ ബാറുകൾ തുറക്കുന്നതിന്റെയും അടയ്ക്കുന്നതിന്റെയും സമയക്രമം നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ വീഴ്ച വരുത്തുന്ന ജില്ലാ ഓഫീസർമാർക്കെതിരെയും ശക്തമായ അച്ചടക്ക നടപടിയുണ്ടാകും.

​കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ബാറുകളുടെ പ്രവർത്തന സമയവുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ഉയർന്നിട്ടുള്ളത്. രാവിലെ അഞ്ചര മുതൽ ബാറുകൾ തുറക്കുന്നുവെന്നും, ഉദ്യോഗസ്ഥർ കൈക്കൂലിയായി കേസ് കണക്കിന് മദ്യം വാങ്ങുന്നുവെന്നും മന്ത്രി മുൻപ് പരസ്യമായി വിമർശിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ വേദിയിലിരുത്തിയായിരുന്നു മന്ത്രിയുടെ ഈ തുറന്നടി. അഴിമതി പൂർണ്ണമായി തുടച്ചുനീക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും, കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ ബട്ടൺ ക്യാമറകൾ ഉപയോഗിച്ച് തെളിവ് ശേഖരിച്ച് നടപടിയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.