അശമന്നൂരിൽ ആവേശമായി കേരളോത്സവം 2026 മനോജ് മുത്തേടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
അശമന്നൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ഓടക്കാലി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മനോജ് മുത്തേടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
അശമന്നൂരിൽ ആവേശമായി ' കേരളോത്സവം 2026 മനോജ് മുത്തേടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
പെരുമ്പാവൂർ: അശമന്നൂർ ഗ്രാമ പഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന" കേരളോത്സവം 2026" ന് പ്രൗഢോജ്ജ്വല തുടക്കം. ഓടക്കാലി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങ് മനോജ് മുത്തേടൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിലായി വിവിധ വേദികളിൽ 20 ഓളം മത്സര ഇനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.എ. തങ്കപ്പൻ, ആർ. ഹരികൃഷ്ണൻ, സനോഷ് മത്തായി, എൽദോസ് വർഗീസ്, കെ.എൻ. പ്രഭ, ജോഷി കെ. പോൾ, സ്കൂൾ പി ടി എ പ്രസിഡന്റ് സി പി ബഷീർ, ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
