മദ്യം വാങ്ങി നൽകിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി തോക്കും വടിവാളുമായി മൂന്നംഗ ഗുണ്ടാസംഘം പിടിയിൽ
ബാറിൽ വെച്ച് യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്ന് പേരെ എടത്തല പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് തോക്കും വടിവാളും കണ്ടെടുത്തു.
മദ്യം വാങ്ങി നൽകിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി; ആലുവയിൽ തോക്കും വടിവാളുമായി മൂന്നംഗ സംഘം പിടിയിൽ
ആലുവ: മദ്യം വാങ്ങി നൽകിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞ് യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേരെ എടത്തല പോലീസ് അറസ്റ്റ് ചെയ്തു. എടത്തല മുരിങ്ങാശേരി വീട്ടിൽ യൂസഫ് (50), ചുണങ്ങംവേലി മനയിൽ വീട്ടിൽ ഷഫീഖ് (45), കൊടികുത്ത് മല കൊട്ടിയാറ വീട്ടിൽ വിജുകുമാർ (46) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് ചുണങ്ങംവേലിയിലെ ബാറിൽ വെച്ചായിരുന്നു സംഭവം. സൗത്ത് ഏഴിപ്രം സ്വദേശിയായ യുവാവിനെയാണ് പ്രതികൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. സംഭവസമയത്ത് യൂസഫും ഷഫീഖുമാണ് ബാറിൽ ഉണ്ടായിരുന്നത്. ഇവർക്ക് ഭീഷണിപ്പെടുത്താനായി തോക്ക് നൽകിയത് വിജുകുമാറാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
പ്രതികളെ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിൽ യൂസഫിന്റെ കാറിന്റെ സീറ്റിനടിയിൽ നിന്ന് വടിവാൾ കണ്ടെടുത്തു. തുടർന്ന് കൊച്ചിൻ ബാങ്ക് പരിസരത്തെ ഒരു ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച തോക്കും പെല്ലറ്റുകളും പോലീസ് പിടിച്ചെടുത്തത്.
പിടിയിലായ മൂന്ന് പേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. യൂസഫിനെതിരെ ആലുവ, എടത്തല, ചേരാനല്ലൂർ, നെടുമ്പാശ്ശേരി സ്റ്റേഷനുകളിലായി ഏഴ് കേസുകളുണ്ട്. ഷഫീഖിനെതിരെ എടത്തല, കാസർഗോഡ് റെയിൽവേ പോലീസ് സ്റ്റേഷൻ, അമ്പലമേട് എന്നിവിടങ്ങളിലായി ആറ് കേസുകളും, വിജുകുമാറിനെതിരെ നെടുമ്പാശ്ശേരി, ആലുവ സ്റ്റേഷനുകളിലായി മൂന്ന് കേസുകളും നിലവിലുണ്ട്.
എസ്.ഐമാരായ എസ്.എസ്. ശ്രീലാൽ, ഒ.എം. സെയ്തു, എ. സജീവ്, എ.എസ്.ഐ കെ.ബി. സജീവ്, സീനിയർ സി.പി.ഒമാരായ നിഷാദ്, ലിജോ ജേക്കബ്, സി.പി.ഒമാരായ ഫിറാഷ്, ഭവജേഷ്, ഹരീഷ് രാജ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
