കൃഷിയിടത്തിൽ യന്ത്രക്കരുത്ത് ഒക്കൽ വിത്തുത്പാദന കേന്ദ്രത്തിലെ തൊഴിലാളികൾക്ക് ത്രിദിന പരിശീലനം തുടങ്ങി
ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഒക്കൽ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിലെ ഫാം തൊഴിലാളികൾക്കായി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ യന്ത്ര പരിശീലന പരിപാടിക്ക് തുടക്കമായി.
ഒക്കൽ വിത്തുത്പാദന കേന്ദ്രത്തിൽ ഫാം തൊഴിലാളികൾക്കായി ത്രിദിന യന്ത്ര പരിശീലനം ആരംഭിച്ചു
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2026-27 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഒക്കൽ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിലെ ഫാം തൊഴിലാളികൾക്കുള്ള യന്ത്ര പരിശീലന പരിപാടിക്ക് തുടക്കമായി. കാർഷിക യന്ത്രങ്ങളുടെ ശാസ്ത്രീയമായ ഉപയോഗം സംബന്ധിച്ച് എറണാകുളം അഗ്രി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജോ പറമ്പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാം ഓഫീസർ ബീത്തി ബാലചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി.
നവംബർ 19, 20, 21 തീയതികളിലായി മൂന്ന് ദിവസമാണ് ഫാം തൊഴിലാളികൾക്കുള്ള യന്ത്ര പരിശീലനം നടക്കുന്നത്. കാർഷിക മേഖലയിലെ യന്ത്രവൽക്കരണം കാര്യക്ഷമമാക്കുന്നതിനും തൊഴിലാളികളുടെ നൈപുണ്യ വികസനത്തിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
