ഗാന്ധിജയന്തിയിൽ ശുചിത്വ സന്ദേശവുമായി സിറ്റിസൺ ഡയസ് മൂവാറ്റുപുഴ ലത സ്റ്റാൻഡ് ശുചീകരിച്ചു
ഗാന്ധിജയന്തി ദിനത്തിൽ മൂവാറ്റുപുഴ മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാൻഡിൽ ശുചീകരണ പ്രവർത്തനങ്ങളുമായി സിറ്റിസൺ ഡയസ്. കൗൺസിലർ സജി ചാത്തൻകണ്ടം ഉദ്ഘാടനം ചെയ്തു.
ഗാന്ധിയൻ ആശയങ്ങൾ ജീവിതത്തിൽ പകർത്തി സിറ്റിസൺ ഡയസ് ഗാന്ധിജയന്തിയിൽ മൂവാറ്റുപുഴ ലത സ്റ്റാൻഡ് ശുചീകരിച്ചു
മൂവാറ്റുപുഴ: ഗാന്ധിയൻ ആശയങ്ങൾ വാക്കുകളിൽ ഒതുക്കാതെ സേവനത്തിലൂടെ ജീവിതത്തിൽ പകർത്തി സിറ്റിസൺ ഡയസ്. ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വ സന്ദേശമുയർത്തി മൂവാറ്റുപുഴ മുനിസിപ്പൽ പ്രൈവറ്റ് (ലത) സ്റ്റാൻഡിൽ ശുചീകരണ പ്രവർത്തനം നടത്തി. സേവനമാണ് ഏറ്റവും വലിയ ആദരാഞ്ജലിയെന്ന സന്ദേശമുയർത്തിയാണ് ഡയസ് പ്രവർത്തകർ ശുചീകരണത്തിന് മുന്നിട്ടിറങ്ങിയത്.
ഡയസ് ചെയർമാൻ അഡ്വ. എൻ. രമേശിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി മുനിസിപ്പൽ കൗൺസിലർ സജി ചാത്തൻകണ്ടം ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ. രമേശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അസീസ് പാണ്ടിയാരപ്പള്ളി സ്വാഗതം ആശംസിച്ചു. ഡയസ് സ്ഥാപകൻ പി. എസ്. എ. ലത്തീഫ് ചടങ്ങിൽ സന്നിഹിതനായിരുന്നു.
സമൂഹ നന്മയ്ക്കായി കൈകോർക്കുക, നാടിന്റെ ശുചിത്വത്തിനായി മുന്നിട്ടിറങ്ങുക എന്ന ഗാന്ധിയൻ ആദർശമാണ് സിറ്റിസൺ ഡയസ് മുന്നോട്ടു വെക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ശുചിത്വമുള്ള ഇടങ്ങളിലൂടെ ശുദ്ധമായൊരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം സംഘടിപ്പിച്ചത്.
എക്സിക്യൂട്ടീവ് അംഗങ്ങളായ രവികുമാർ, മധു, അഡ്വ. ജോണി, കെ. എച്ച്. കരീം, അബ്ദുൽ സമദ്, ജോർജ് തോട്ടം, രാജൻ, ടി. എച്ച്. മുഹമ്മദ്, സലിം, വിൽസൺ, ബീന, വിനയൻ, ഐസക്, ചന്ദ്രൻ, സിജു വളവി, ഇളയത് തുടങ്ങിയവർ ശുചീകരണത്തിൽ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി ബിന്ദു ജയൻ നന്ദി രേഖപ്പെടുത്തി.
തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകൾ ഫഹദ് – രാജമൗലി കൂട്ടുകെട്ടിന്റെ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഏറ്റെടുത്ത് പ്രേക്ഷകർ
ഇടുക്കിയിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി
ഗാന്ധിജയന്തിയിൽ ശുചിത്വ സന്ദേശവുമായി സിറ്റിസൺ ഡയസ് മൂവാറ്റുപുഴ ലത സ്റ്റാൻഡ് ശുചീകരിച്ചു
വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി വാൻ മറിഞ്ഞ് 13 പേർക്ക് പരുക്ക് ഒരാളുടെ നില ഗുരുതരം
ഏഷ്യൻ ഗെയിംസ് ഇരട്ട തിളക്കത്തിൽ വിദർശ ആവേശത്തോടെ വരവേറ്റ് ജന്മനാട്
കേരളത്തിൽ കാലിഗ്രാഫിക്ക് പുതിയ സ്ഥാപനം ആരംഭിക്കുംമുഖ്യമന്ത്രി വി. ഡി. സതീശൻ