സ്വയംപര്യാപ്തതയിലേക്ക് ചിറകടിച്ചുയരാൻ ഭിന്നശേഷിക്കാർ 64 പേർക്ക് സൈഡ് വീൽ സ്കൂട്ടറുകൾ വിതരണം ചെയ്തു
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ 2025 26 സാമ്പത്തിക വർഷത്തെ പദ്ധതി പ്രകാരം 64 ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണം ചെയ്തു. 69.12 ലക്ഷം രൂപയുടെ പദ്ധതി പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സൈഡ് വീൽ സ്കൂട്ടറുകൾ വിതരണം ചെയ്തു: ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ തണലിൽ 64 ഭിന്നശേഷിക്കാർ ഇനി സ്വയം പര്യാപ്തതയിലേക്ക്
ആലപ്പുഴ: ഭിന്നശേഷിക്കാർക്ക് സ്വയം സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കി സ്വയംപര്യാപ്തതയും ആത്മവിശ്വാസവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണം ചെയ്തു. 2025-26 സാമ്പത്തിക വർഷത്തെ പദ്ധതിയുടെ ഭാഗമായി 69.12 ലക്ഷം രൂപ ചെലവഴിച്ച് 64 പേർക്കായി നടപ്പിലാക്കിയ പദ്ധതി ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചലന പരിമിതിയുള്ളവർക്ക് ദൈനംദിന ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറയ്ക്കാനും വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ, സാമൂഹിക ഇടപെടലുകൾ എന്നിവയ്ക്കായി എളുപ്പത്തിൽ സഞ്ചരിക്കുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബുജാക്ഷി ടീച്ചർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ബെന്നി, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ആർ. റിയാസ്, വിജയശ്രീ സുനിൽ, രാജേഷ് വിവേകാനന്ദ, മഞ്ജു വിജയകുമാർ, ബിനി ജെയിൻ, ടി. വിശ്വനാഥൻ, ലീഷ അനുപ്രസാദ്, ബി. രാജലക്ഷ്മി, ജില്ലാ സാമൂഹ്യനീതി ഓഫീസർ അശ്വതി വി. എന്നിവർ സംസാരിച്ചു.