ജെസിഐ ഗ്രാമ സ്വരാജ് അവാർഡ് ഷിബു തെക്കുംപുറത്തിന് മന്ത്രി സണ്ണി ജോസഫ് സമ്മാനിക്കും
കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന് ജെസിഐ ഗ്രാമ സ്വരാജ് അവാർഡ്. മൂവാറ്റുപുഴയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സണ്ണി ജോസഫ് പുരസ്കാരം നൽകും.
ജെസിഐ ഗ്രാമ സ്വരാജ് അവാർഡ് ഷിബു തെക്കുംപുറത്തിന്; മന്ത്രി സണ്ണി ജോസഫ് സമ്മാനിക്കും
മൂവാറ്റുപുഴ: ജെസിഐയുടെ നാലാമത് ഗ്രാമ സ്വരാജ് അവാർഡിന് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം അർഹനായി. തിങ്കളാഴ്ച മൂവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ ചേരുന്ന ചടങ്ങിൽ മന്ത്രി സണ്ണി ജോസഫ് അവാർഡ് സമ്മാനിക്കും. 25,000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ചടങ്ങിൽ ജെസിഐ മൂവാറ്റുപുഴ ടൗണിന്റെ ഒമ്പതാമത് പ്രസിഡന്റായി ജോബിൻ ജോർജ് സ്ഥാനമേൽക്കും.
ജെസിഐ പ്രസിഡന്റ് ഡിവിൻ ജോസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി, ഡോ. മാത്യു കുഴൽനാടൻ എംഎൽഎ, മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, എൽദോ ബാബു വട്ടക്കാവൻ, ജെസിഐ സോൺ ഡയറക്ടർ അനു പോൾ, ജോമി കുര്യാക്കോസ്, സിബി പൗലോസ്, മാത്യു പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ജെസിഐ മൂവാറ്റുപുഴ ടൗൺ സെക്രട്ടറിയായി പി.കെ. ബേസിലും ട്രഷററായി ജോർജ്ജ് പോളും ചുമതലയേൽക്കും.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
